HOME
DETAILS

കര്‍ണാല്‍ പൊലിസ് നടപടിക്കെതിരെ ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാ പഞ്ചായത്ത്

ADVERTISEMENT
  
backup
September 07 2021 | 05:09 AM

national-section-144-imposed-internet-suspended-2021

കര്‍ണാല്‍: കര്‍ണാലിലെ പൊലിസ് നടപടിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കര്‍ണാല്‍ മിനി സെക്രട്ടറിയേറ്റിന് സമീപമാണ് മഹാ പഞ്ചായത്ത് ചേരുന്നത്. കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോപണം ഉയരുന്ന എസ്.ഡി.എമ്മിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മഹാ പഞ്ചായത്ത്.

മുസഫര്‍ നഗറിന് പിന്നാലെ കര്‍ണാലിലും മഹാ പഞ്ചായത്ത് സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കുകയാണ് കര്‍ഷക സംഘടനകള്‍. ആഗസ്റ്റ് 28ന് നടന്ന പൊലിസ് ലാത്തിച്ചാര്‍ജില്‍ കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോപണം ഉയരുന്ന എസ്.ഡി. എമ്മിനെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എസ്.ടി.എമ്മിനെ സ്ഥലം മാറ്റുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. മരിച്ച കര്‍ഷകനും പൊലിസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഇന്ന് മഹാ പഞ്ചായത്ത് ചേരുന്നത്. മഹാ പഞ്ചായത്തിന് കഴിഞ്ഞ ദിവസം ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം കര്‍ഷക സംഘടനകളും ജില്ല ഭരണകൂടവും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മഹാ പഞ്ചായത്തുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കൂടാതെ കര്‍ണാലടക്കം ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് കര്‍ഷക സംഘടനകളോട് ജില്ലാ മജിസ്‌ടേറ്റ് നിര്‍ദേശിച്ചിട്ടുണ്ട് . സുരക്ഷ കണക്കിലെടുത്ത് 80 കമ്പനി പൊലിസിനെയും കേന്ദ്ര സേനയെയും കര്‍ണാലിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഭരണപക്ഷ എം.എല്‍.എയ്ക്ക് പോലും തോക്കുമായി നടക്കണമെന്ന അവസ്ഥ; പരിഹസിച്ച് വി.ടി ബല്‍റാം

Kerala
  •  10 days ago
No Image

ഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ ചേര്‍ത്തു പിടിച്ച് അവരെത്തി അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍

Kerala
  •  10 days ago
No Image

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരും- കെ.ടി ജലീല്‍

Kerala
  •  10 days ago
No Image

ഫോണ്‍ സംഭാഷണ വിവാദം: പത്തനംതിട്ട എസ്.പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

Kerala
  •  10 days ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റും; പകരക്കാരായി മൂന്നു പേര്‍ പരിഗണനയില്‍

Kerala
  •  10 days ago
No Image

'ജീവന് ഭീഷണി'; ഗണ്‍ ലൈസന്‍സിന് അപേക്ഷ നല്‍കി പി വി അന്‍വര്‍

Kerala
  •  10 days ago
No Image

നിയസഭാ തെരഞ്ഞെടുപ്പില്‍ 'പുറത്തുനിന്നുള്ളവര്‍'ക്ക് സീറ്റ്; ജമ്മുകശ്മിര്‍ ബി.ജെ.പിയില്‍ പൊരിഞ്ഞ പോര്

National
  •  10 days ago
No Image

'എ.ഡി.ജി.പി അജിത് കുമാറിന്റെ മുമ്പില്‍ ദാവൂദ് ഇബ്രാഹിം എത്ര ചെറുത്' രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  10 days ago
No Image

'സോളാര്‍ കേസ് അട്ടിമറിച്ചത് അജിത് കുമാര്‍, എ.ഡി.ജി.പിക്ക് സ്വര്‍ണക്കടത്തിലും പങ്ക്'  വീണ്ടും അന്‍'വാര്‍' 

Kerala
  •  10 days ago
No Image

പി.വി അന്‍വറിന്റെ ആരോപണം; എ.ഡി.ജി.പിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  10 days ago