HOME
DETAILS

നിപയില്‍ ആശങ്ക ഒഴിയുന്നു; രോഗലക്ഷണങ്ങളുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റിവ്

  
backup
September 08, 2021 | 3:37 AM

kerala-nipah-test-result-negative-news-2021

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. ഇന്നലെ പരിശോധിച്ച 20 സാമ്പിളുകള്‍ കൂടി നെഗറ്റിവ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വാര്‍ത്താമാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ പരിശോധിച്ചത് മുപ്പത് സാമ്പിളുകള്‍. 21 പേരുടെ ഫലം ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.
68 പേരാണ് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്.

വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രി വ്യക്തമാക്കി. മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. ഭോപ്പാലില്‍ നിന്നുള്ള എന്‍.ഐ.വി സംഘം രണ്ടു ദിവസത്തിനകമെത്തുമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടത്തും.
സമഗ്രമായ പരിശോധന നടത്തുമെന്ന് അവര്‍ ആവര്‍ത്തിച്ചു. 42 ദിവസം നിരീക്ഷണം തുടരും.

രോഗക്ഷണങ്ങളുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാര്‍ കോഴിക്കോട് തുടരും. മൃഗങ്ങളുടേയും പക്ഷികളുടേയും പരിശോധനക്ക് തടസ്സമില്ല. ചാത്തമംഗലത്തെ നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും. വീടുകളില്‍ കയറിയുള്ള വിവരശേഖരണം ഫലപ്രദം. വവ്വാലുകളും മറ്റും കഴിച്ചതിന്റെ ബാക്കി ഭക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം. പുറത്തു നിന്നും വാങ്ങുന്നതും മറ്റുമായ ഫലങ്ങള്‍ നന്നായി കഴുകിയ ശേഷം ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  7 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  7 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  7 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  7 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago