HOME
DETAILS

ഫലസ്തീനിലെ പരുക്കേറ്റ ആയിരം കുഞ്ഞുങ്ങളെ ചികിത്സക്കായി യുഎഇയിലേക്ക് കൊണ്ടുവരും

  
backup
November 02, 2023 | 6:12 AM

uae-announces-treatment-for-injured-children-from-palastine

ഗാസയിലെ പരിക്കേറ്റ ആയിരം കുഞ്ഞുങ്ങളെ ചികിത്സക്കായി യുഎഇയിലേക്ക് കൊണ്ടുവരും

ദുബൈ: ഇസ്‌റാഈൽ ആക്രമണത്തിൽ പരുക്കേറ്റ ആയിരം ഫലസ്തീൻ കുട്ടികളെ ചികിത്സക്കായി യുഎഇയിലേക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് യുഎഇ. ഈജിപ്തിലെ റഫ ക്രോസിംഗ് കുടിയേറ്റക്കാർക്കും ഗാസയിൽ നിന്ന് പരിക്കേറ്റ സാധാരണക്കാർക്കുമായി തുറന്നതോടെയാണ് യുഎഇയുടെ പ്രഖ്യാപനം. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുട്ടികൾക്ക് ചികിത്സ നൽകാൻ ഉത്തരവിറക്കി.

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) പ്രസിഡന്റ് മിർജാന സ്പോൾജാറിക്കും തമ്മിലുള്ള ഫോൺ കോളിലാണ് ഇക്കാര്യം അറിയിച്ചത്.

വൈദ്യചികിത്സയ്ക്കായി ആയിരം ഫലസ്തീൻ കുട്ടികളെ യുഎഇയിലേക്ക് കൊണ്ടുവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിൽ നിന്നുള്ള കുട്ടികൾക്ക് ആതിഥ്യമരുളാനും അവർക്ക് വൈദ്യചികിത്സ നൽകാനുമാണ് യുഎഇയുടെ തീരുമാനം.

ഗാസയിലെ സാധാരണക്കാർക്ക് ആശ്വാസവും വൈദ്യസഹായവും സുരക്ഷിതവും തടസ്സരഹിതവും സുസ്ഥിരവുമായി അവശ്യ സാധനങ്ങൾ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഓർമിപ്പിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷങ്ങൾ ലാഭിക്കാം: ബെൻസും ബി.എം.ഡബ്ല്യുവും ഇനി കുറഞ്ഞ വിലയിൽ; വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ധാരണ

National
  •  3 days ago
No Image

സ്വർണ്ണവില കേട്ട് ഞെട്ടാൻ വരട്ടെ! വില കത്തിക്കയറുമ്പോഴും ദുബൈയിൽ കച്ചവടം പൊടിപൊടിക്കുന്നതിന് പിന്നിലെ കാരണമിത്

uae
  •  3 days ago
No Image

മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് നറുക്കെടുപ്പിലൂടെ വീടുകള്‍ കൈമാറും: ആദ്യഘട്ടത്തില്‍ 178 വീടുകള്‍

Kerala
  •  3 days ago
No Image

ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

uae
  •  3 days ago
No Image

ആരോഗ്യവകുപ്പിന് നാണക്കേട്: ആശുപത്രി അടച്ചുപൂട്ടി ഡോക്ടറും സംഘവും സഹപ്രവർത്തകന്റെ വിവാഹത്തിന് പോയി; രോഗികൾ പെരുവഴിയിൽ

latest
  •  3 days ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; വി. കുഞ്ഞികൃഷ്ണനെതിരെ നടപടി; പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം 

Kerala
  •  3 days ago
No Image

ഇത് അവരുടെ കാലമല്ലേ...; ടീനേജേഴ്‌സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ യൂട്യൂബ് അപ്‌ഡേറ്റ് ചെയ്യുന്നു

Kerala
  •  3 days ago
No Image

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  3 days ago