'കുഞ്ഞുങ്ങള്‍ മരിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്' സമ്മാനത്തുക ഫലസ്തീന് ജനതക്കെന്ന് ടെന്നിസ് താരം
'കുഞ്ഞുങ്ങള്‍ മരിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്' സമ്മാനത്തുക ഫലസ്തീന് ജനതക്കെന്ന് ടെന്നിസ് താരം
മെക്സിക്കൊ: വിമന്‍സ് ടെന്നിസ് അസോസിയേഷന് ഫൈനല്‍സിലെ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ഇസ്റാഈല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതക്കെന്ന് തുനീഷ്യന്‍ ടെന്നിസ് താരം ഒന്‍സ് ജബ്യൂര്‍. വിംബിള്‍ഡണ്‍ ഫൈനലില്‍ തന്നെ തോല്പിച്ച ചെക്ക് താരം മര്‍കെറ്റ വോന്‍ഡ്രൂസോവയെ പരാജയപ്പെടുത്തിയ ശേഷമായിരുന്നു ജബ്യൂറിന്റെ പ്രതികരണം.
'വിജയത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഈ ജയംകൊണ്ട് മാത്രം എനിക്ക് സന്തോഷവതിയാകാന്‍ കഴിയില്ല. ലോകത്തിലെ ഈ സാഹചര്യം എന്നെ ആഹ്ലാദിപ്പിക്കുന്നില്ല. ഓരോ ദിവസവും കുഞ്ഞുങ്ങള്‍ മരിക്കുന്നത് കാണുന്നത് കഠിനവും ഹൃദയഭേദകവുമാണ്. അതുകൊണ്ട് സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ഫലസ്തീനെ സഹായിക്കാനായി ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്', താരം പ്രതികരിച്ചു.
കണ്ണീരടക്കാനാവാതെ ഇടക്ക് സംസാരം മുറിഞ്ഞ താരം തന്റെ തീരുമാനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഇത് മനുഷ്യത്വത്തിന് വേണ്ടിയാണെന്നും പറഞ്ഞു. 'ലോകത്തിന്റെ സമാധാനമാണ് താന്‍ ആഗ്രഹിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അത് വളരെ കഠിനമാണ്. ദിവസവും നടുക്കുന്ന വിഡിയോകളും ചിത്രങ്ങളും കാണേണ്ടിവരുന്നത് വളരെ നിരാശാജനകമാണ്', താരം കൂട്ടിച്ചേര്‍ത്തു. മെക്സിക്കന്‍ നഗരമായ കാന്‍കണില്‍ മത്സരം കാണാനെത്തിയ കാണികള്‍ കൈയടിയോടെയാണ് താരത്തിന്റെ പ്രഖ്യാപനത്തെ വരവേറ്റത്.
Ons Jabeur says she’s donating a portion of her prize money to Palestine:
— The Tennis Letter (@TheTennisLetter) November 2, 2023
“I am very happy with the win but I haven't been very happy lately. The situation in the world doesn't make me happy... I feel like… I am sorry. It’s very tough seeing children & babies dying every day.… pic.twitter.com/fVBz9McSjU
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."