ഇ ഗ്രാന്റ് സ്‌കോളര്‍ഷിപ്പില്‍ പ്രതീക്ഷയസ്തമിച്ച് വിദ്യാര്‍ഥികള്‍; ട്രഷറിയില്‍ നിന്ന് ഫണ്ടില്ലെന്ന മറുപടി
ഇ ഗ്രാന്റ് സ്‌കോളര്‍ഷിപ്പില്‍ പ്രതീക്ഷയസ്തമിച്ച് വിദ്യാര്‍ഥികള്‍; ട്രഷറിയില്‍ നിന്ന് ഫണ്ടില്ലെന്ന മറുപടി
ഗിരീഷ് കെ.നായര്‍
ആലപ്പുഴ• ഇ ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് തുകയ്ക്കായി വിദ്യാര്‍ഥികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം മൂന്നായി. പഠനത്തിന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ സമയം കഴിഞ്ഞ് ജോലിക്കുപോവുകയോ വീട്ടുകാരെ ആശ്രയിക്കുകയോ ചെയ്യേണ്ട ഗതികേടിലാണെന്ന പരാതികളും ഉയരുന്നു.
സ്വാശ്രയ മെഡിക്കല്‍എന്‍ജിനീയറിങ്‌പോളിടെക്‌നിക്, എയ്ഡഡ് ആര്‍ട്‌സ് കോളജ് ഉള്‍പ്പെടെ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഗ്രാന്റ് ലഭിക്കാത്തതുകാരണം കഷ്ടപ്പെടുന്നത്.
സര്‍ക്കാര്‍എയ്ഡഡ് കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുക്കുന്ന എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.ബി.സിഎച്ച്, ജനറല്‍ (മുന്നോക്കം) വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇ ഗ്രാന്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. ഇതില്‍ ഒ.ബി.സി, ഒ.ബി.സിഎച്ച്, ജനറല്‍ (മുന്നോക്കം) എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം എന്നതാണ് നിബന്ധന.
മറ്റുള്ളവര്‍ക്ക് വരുമാന പരിധിയില്ല. ഹയര്‍ സെക്കന്‍ഡറി മുതല്‍ ഉയര്‍ന്ന കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇ ഗ്രാന്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇത് കിട്ടുകയുമില്ല. ഇ ഗ്രാന്റ് ഉള്ളതിനാല്‍ കുട്ടികളെ പഠിപ്പിക്കാനയച്ച വരുമാനമില്ലാത്തവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷമായി ഗ്രാന്റ് ലഭിച്ചിട്ട്. അവര്‍ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസമനുഭവിക്കുകയാണ്. പണം കണ്ടെത്താന്‍ പലരും ഉച്ചയ്ക്ക് മൂന്നു മുതല്‍ എട്ടുവരെ കടകളിലും മറ്റും ജോലിക്കുപോകുന്നു. ഗ്രാന്റ് തുകയ്ക്കായി ട്രഷറി സന്ദര്‍ശിച്ചാല്‍ ഫണ്ടില്ലെന്നും സര്‍ക്കാരിനോട് പരാതിപ്പെടാനുമാണ് നിര്‍ദേശിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഇ ഗ്രാന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീ, പരീക്ഷാ ഫീ, സ്‌പെഷല്‍ ഫീ എന്നിവയാണ് ലഭിക്കുക. എസ്.സി, എസ്.ടി വിഭാഗത്തിന് ഹോസ്റ്റല്‍ ഗ്രാന്റ് കൂടി ലഭിക്കും.ഒരുലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ കുട്ടികളെ ഉന്നത പഠനത്തിന് വിടുമ്പോള്‍ ഇ ഗ്രാന്റ് കിട്ടുമെന്ന ആശ്വാസമാണ്. എന്നാല്‍ ഈ തുക കിട്ടാതാകുന്നതോടെ നൂറുകണക്കിന് വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുകയാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."