സുപ്രഭാതം പ്രചാരണ കാംപയിൻ ഉദ്‌ഘാടനം ചെയ്തു
ജിദ്ദ: എസ് ഐ സി ഖാലിദ് ബിൻ വലീദ് ഏരിയാ സുപ്രഭാതം പ്രചാരണ കാംപയിൻ സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ ഹാജി കൊണ്ടോട്ടിയെ ആദ്യ വരിക്കാരനായി ചേർത്തു കൊണ്ട് എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ ഉദ്‌ഘാടനം ചെയ്തു.
നാട്ടിൽ മുസ്‌ലിം സമുദായത്തിനും ന്യുന പക്ഷ പിന്നോക്ക വിഭാഗങ്ങൾക്കുമെതിരെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന അക്രമണങ്ങൾ ഫാഷിസ്റ്റ് ഒളിയജണ്ടകളുടെ ഭാഗമാണെന്നും, സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വളച്ചൊടിച്ചും വർഗീയ - തീവ്രവാദ ശക്തികൾക്ക് ശക്തിപകർന്നും ആഗോള തലത്തിൽ മുസ്‌ലിം സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പ്രതിരോധം തീർക്കാൻ സത്യസന്ധമായ വാർത്തകൾ പൊതു സമൂഹത്തിലെത്തിക്കുന്നതിന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിനു കഴിയുന്നുണ്ടെന്ന് തങ്ങൾ പറഞ്ഞു. സുപ്രഭാതം പ്രചാരണം കൂടുതൽ ആവേശപൂർവം പ്രവാസ ലോകത്തെ സമസ്ത പ്രവർത്തകർ ഏറ്റെടുക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു. പരിപാടിയിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് സാലിം ഹൈതമി അധ്യക്ഷത വഹിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റിക്കു കീഴിലെ ഇതര ഏരിയകൾക്ക് മാതൃകയാകും വിധം മറ്റെല്ലാ പ്രവർത്തനങ്ങളിലും മികച്ച സേവനം കാഴ്ച വെക്കുന്ന ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്ക് സുപ്രഭാതം പ്രചാരണത്തിലും ശക്തമായ മുന്നേറ്റം നടത്താൻ മുഴുവൻ പ്രവർത്തകരും സജ്ജമാകണമെന്നു ചെയർമാൻ അബ്ദുറഹ്മാൻ ഹാജി കൊണ്ടോട്ടി അഭ്യർത്ഥിച്ചു.
എസ്.ഐ.സി ജിദ്ദ വൈസ് ചെയർമാൻ ഉസ്മാൻ എടത്തിൽ സംഘടനാ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. കുഞ്ഞാപ്പു ഹാജി കാളികാവ്, ഈസ കാളികാവ്, ഷൗക്കത്ത് അലി കരുവാരക്കുണ്ട്, മുഹമ്മദ് യൂനുസ് ആലത്തൂർ പടി തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ റസീം കണ്ണൂർ സ്വാഗതവും ഈസ കാളികാവ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."