യാത്രക്കാര്‍ക്ക് വെറും കയ്യോടെ എയർപോർട്ടിലെത്താം; 'ഹോം ചെക്ക് ഇന്‍' സൗകര്യവുമായി ബഹ്‌റൈന്‍
മനാമ: യാത്രക്കാര്‍ക്ക് പുതിയ ചെക്ക് ഇന്‍ സംവിധാനം ഏര്‍പ്പെടുത്തി ബഹ്‌റൈന്‍. ഭാരമേറിയ ബാഗുകള്‍ യാത്രക്കാര്‍ക്ക് ഇനി എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകേണ്ട കാര്യമില്ല. ഹോസ്പിറ്റാലിറ്റി ഏജന്‍സിയുടെ ആളുകള്‍ യാത്രക്കാരന്റെ വീട്ടിലെത്തി ബാഗേജുകള്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിക്കും.ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ( ബിഐഐ) ഹാല ബഹ്‌റൈന്‍ ഹോസ്പിറ്റാലിറ്റിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഏജന്റ് സ്ഥലത്തെത്തി ബാഗേജുകള്‍ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി ചെക്ക് ഇന്‍ ചെയ്യുന്ന സംവിധാനമാണിത്. വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചെക്ക് ഇന്‍ ചെയ്ത ശേഷം യാത്രക്കാരന്റെ ബോര്‍ഡിങ് പാസും എടുത്തു നല്‍കും. ബാഗേജുകള്‍ വിമാനത്തില്‍ കയറ്റി എന്നുറപ്പാക്കിയുള്ള ടാഗുകള്‍ യാത്രക്കാരന് നല്‍കും. യാത്രക്കാരന്‍ വിമാനത്താവളത്തില്‍ ചെന്ന് ഹാല ഏജന്റില്‍ നിന്ന് ബോര്‍ഡിങ് പാസുകള്‍ കൈപ്പറ്റിയ ശേഷം നേരെ ഇമിഗ്രേഷനിലേക്ക് ചെന്നാല്‍ മതി.
യാത്രക്കാര്‍ക്ക് പരമാവധി ടെന്‍ഷന്‍ ഒഴിവാക്കി യാത്ര ചെയ്യാനാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്.
യാത്രക്കാര്‍ക്ക് അവരുടെ യാത്ര ആസൂത്രണം ചെയ്ത് 30 ദിവസം മുന്‍പും ഫ്‌ളൈറ്റ് സമയത്തിന്റെ 12 മണിക്കൂര്‍ മുന്‍പ് വരെയും ഈ സംവിധാനത്തിന് വേണ്ടി അപേക്ഷിക്കാം.അതിനായി homecheckin@ halabahrain.bh എന്ന മെയിലില്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights:Bahrain International Airport launches home check-in and baggage delivery service
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."