HOME
DETAILS

അടുത്ത 7 വർഷത്തിനുള്ളിൽ 7000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ് എയർവേയ്‌സ്

  
backup
November 16 2023 | 14:11 PM

etihad-airways-to-hire-7000-employees-in-next-7-year

അബുദാബി: ലോകത്തിലെ എറ്റവും മികച്ച വിമാന കമ്പനികളിലൊന്നായ ഇത്തിഹാദ് എയർവേയ്സ് അടുത്ത 7 വർഷത്തേക്ക് ഓരോ വർഷവും 1000 പേർക്ക് ജോലി നൽകും. അടുത്ത വർഷം പുതുതായി 10 വിമാനത്താവളങ്ങളിലേക്ക് ഇത്തിഹാദ് എയർവേയ്‌സ് സർവീസ് ആരംഭിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അന്റൊണാൾഡോ നെവെസ് ദുബൈ എയർഷോ പരിപാടിക്കിടെ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് ശേഷം വിമാനയാത്രാ മേഖല വലിയ തിരിച്ചുവരവാണ് നടത്തുന്നതെന്നും വരുംവർഷങ്ങളിൽ ഈ രംഗത്തേക്ക് കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തിഹാദ് എയർവേസ് അടുത്ത ഏഴ് വർഷത്തേക്ക് പ്രതിവർഷം 800 മുതൽ 1000 വരെ ആളുകളെ നിയമിക്കും. ഏഴ് വർഷം കൊണ്ട് കമ്പനിയുടെ പ്രവർത്തനങ്ങൾ ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇത്തിഹാദ് ഈ വർഷം 12 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. അടുത്ത വർഷം പുതുതായി 10 വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുമെന്നും സിഇഒ വ്യക്തമാക്കി.


ലോകത്തിലെ ഏറ്റവും മികച്ച ടെർമിനലുകളിൽ ഒന്നാണ് ഈ മാസം ഒന്നു മുതൽ അബുദാബിയിൽ പ്രവർത്തനമാരംഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 28 എയർലൈനുകളും പുതിയ ടെർമിനലിലേക്ക് മാറിക്കഴിഞ്ഞു. വലിയ ടെർമിനലുകൾ ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും ഇത്തിഹാദ് അടുത്ത വർഷം 17 ദശലക്ഷം യാത്രക്കാരെയും അടുത്ത ഏഴ് വർഷത്തിനുള്ളിൽ 33 ദശലക്ഷം യാത്രക്കാരെയും എത്തിക്കാൻ പോകുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago