ട്രെയ്ന്‍ ടിക്കറ്റ് ചാര്‍ജ് 'വിമാനനിരക്കിനെ' മറികടന്നു; പുനഃപരിശോധനക്ക് റെയില്‍വെ
ഡല്‍ഹി: ആഘോഷ സീസണില്‍ സുവിധ എക്‌സ്പ്രസ് ട്രെയ്‌നുകളില്‍ ടിക്കറ്റ് ചാര്‍ജ് വന്‍ തോതില്‍ കുതിച്ചുയര്‍ന്നെന്ന പരാതി വ്യാപകമായതിന് പിന്നാലെ ഫ്‌ളെക്‌സി നിരക്ക് സംവിധാനം പുനഃപരിശോധിക്കാന്‍ റെയില്‍വേ. ജയ്പൂര്‍-യശ്വന്ത്പൂര്‍ (ബെംഗളൂരു) റൂട്ടിലെ എസി2 ബെര്‍ത്തിന് 11,230 രൂപയും മുംബൈപട്‌ന റൂട്ടില്‍ 9,395 രൂപയും ടിക്കറ്റ് നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെയില്‍വേ പ്രീമിയം എക്‌സ്പ്രസ് ട്രെയിനുകളിലെ നിരക്ക് മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യുക. നിലവില്‍ രണ്ട് സുവിധ എക്‌സ്പ്രസ് മാത്രമാണ് മുംബൈ-പട്‌ന, ജയ്പൂര്‍-യശ്വന്ത്പൂര്‍ എന്നീ റൂട്ടുകളില്‍ ഓടുന്നത്. മുംബൈപട്‌ന ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് നടത്തുമ്പോള്‍ ബെംഗളൂരു-ജയ്പൂര്‍ പ്രതിവാര സര്‍വീസാണ്.
എസി, നോണ്‍ എസി ബര്‍ത്തുകളില്‍ അടിസ്ഥാന നിരക്കിലും മറ്റ് നിരക്കുകളിലും 300% വരെ വര്‍ധനവ് റെയില്‍വേ അനുവദിച്ചിരുന്നു. എന്നാല്‍, ഈ ട്രെയിനുകളിലെ നിരക്കുകള്‍ അസാധാരണമായി ഉയര്‍ന്നതാണ് റെയില്‍വേയുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്.റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റായ ഐആര്‍സിടിസി അനുസരിച്ച് മുംബൈ-പട്‌ന സുവിധ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഡിസംബര്‍ 8 വരെ 9,395 രൂപയും ജയ്പൂര്‍-യശ്വന്ത്പൂര്‍ സുവിധ എക്‌സ്പ്രസിന്റെ കാര്യത്തില്‍ 11,230 രൂപയുമാണ് നിരക്ക്. ട്രെയിന്‍ നിരക്ക് വിമാന നിരക്കിനേക്കാള്‍ കൂടുതലാണെന്നും പറയുന്നു.
നവംബര്‍ 25ന് ജയ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള വണ്‍വേ ഫ്‌ലൈറ്റ് ടിക്കറ്റ് 7,549 രൂപയും നവംബര്‍ 22ന് മുംബൈയില്‍ നിന്ന് പട്‌നയിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക് 7,022 രൂപയുമാണ് കാണിക്കുന്നത്.
Content Highlights:Jaipur to Bengaluru train ticket hits Rs 11,000, surpassing flight cost
https://chat.whatsapp.com/L5VT8iIlC86B0SBAKlOU6W
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."