പരാജിതരുടെ ഫൈനൽ ഇന്ന്; ഹക്കീമിയും ലുക്കാ മോഡ്രിച്ചും നേർക്കുനേർ
ദോഹ: സെമിഫൈനലിൽ പരാജയപ്പെട്ടവരുടെ ഫൈനലിൽ ഇന്ന് ലുക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും അഷ്‌റഫ് ഹക്കീമിയുടെ മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടും. ലോകകപ്പിലെ മൂന്ന്, നാല് സ്ഥാനങ്ങൾക്ക് വേണ്ടിരാത്രി 8.30ന് ഖലീഫ സ്റ്റേഡിയത്തിലാണ് പോരാട്ടം.
കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സെമിയിൽ അർജന്റീനയോട് പരാജയപ്പെട്ടത്. ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ വൻകരയിൽ നിന്ന് സെമി ഫൈനലിൽ പ്രവേശിച്ച മൊറോക്കോ ഫ്രാൻസിനോട് രണ്ടുഗോളുകൾക്കും വീണു.
മൊറോക്കോയിൽ നിന്ന് നിരവധി പേരാണ് ഖത്തറിലെത്തിയത്. ഹോം ഗ്രൗണ്ടിൽ കളിക്കുന്ന പ്രതീതിയുടെ അഡ്വന്റേജ് മൊറോക്കോക്ക് ലഭിക്കും. ഈ അവസരം മുതലാക്കാൻ മഗ് രിബിന് കഴിയുകയാണെങ്കിൽ മറ്റൊരു ചരിത്രം കൂടി എഴുതിയാകും മൊറോക്കോ മടങ്ങുക.
അതേസമയം ക്രൊയേഷ്യൻ ടീമിന്റെ മാസ്റ്റർ ബ്രെയ്‌നായ ലൂക്കാ മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കും ഇന്നത്തേത്. അതിനാൽ മൂന്നാം സ്ഥാനമെങ്കിലും നേടി ലൂക്കയുടെ അവസാന ലോകകപ്പ് മത്സരത്തെ അവിസ്മരണീയമാക്കി മാറ്റാനാണ് ക്രോട്ടുകൾ ലക്ഷ്യമിടുന്നത്.
കറുത്ത കുതിരകളായെത്തിയ മൊറോക്കോ, ക്രോട്ടുകൾക്ക് ഒരിക്കൽകൂടി പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് കളിയാസ്വാദകർ നോക്കികാണുന്നത്.
സാധ്യത ഇലവൻ
മൊറോക്കോ: ബോനോ, ഹക്കീമി, ദാരി, യാമിഖ്, യഹിയ, അമല്ലാഹ്, അംറബത്, ഔനാഹി, സിയച്ച്, എൻ നസീരി, ബൗഫൽ.
ക്രൊയേഷ്യ: ലിവാകോവിച്, സോസ, ഗർഡിയോൾ, ലോവ്റൻ, സ്റ്റാനിസിച്, മോഡ്രിച്, കൊവാസിച്, പെരിസിച്, മജെർ, വ്ളാസിച്, ലിവാജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."