HOME
DETAILS

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം ഇസ്‌ലാമിക പണ്ഡിതന്‍ ഖലീം സിദ്ദീഖിയെ യു.പി എ.ടി.എസ് അറസ്റ്റ് ചെയ്തു

  
backup
September 23, 2021 | 4:31 AM

863-4563-2

 


മീററ്റ്: മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്ലോബല്‍ പീസ് സെന്റര്‍ ഡയറക്ടറുമായ മൗലാനാ ഖലീം സിദ്ദീഖിയെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു.
ഉമര്‍ ഗൗതം കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഖലീം സിദ്ദീഖിയുടെ പങ്ക് വെളിപ്പെട്ടതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ജൂണ്‍ മുതല്‍ ഉമര്‍ ഗൗതം മതംമാറ്റ റാക്കറ്റിന് നേതൃത്വം നല്‍കിയെന്ന കേസില്‍ ജയിലിലാണ്. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ മീററ്റില്‍ എത്തിയപ്പോഴാണ് 64 കാരനായ സിദ്ദീഖിയെ എ.ടി.എസ് അറസ്റ്റ് ചെയ്തത്. മുസാഫര്‍നഗറിലെ ഫുലാത് സ്വദേശിയാണ് അദ്ദേഹം. വിദേശ പണം സിദ്ദീഖി കൈപറ്റിയതിനെ കുറിച്ച് അന്വേഷിക്കാന്‍ ആറംഗ എ.ടി.എസ് സംഘത്തെ നിയോഗിച്ചെന്നും യു.പി ലോ ആന്‍ഡ് ഓഡര്‍ എ.ഡി.ജി പ്രശാന്ത് കുമാര്‍ പറഞ്ഞു.


സിദ്ദീഖിയെ എ.ടി.എസ് ആസ്ഥാനത്ത് ചോദ്യം ചെയ്തു. കോടതിയില്‍ ഹാജരാക്കി. പടിഞ്ഞാറന്‍ യു.പിയില്‍ നിന്നുള്ള പ്രമുഖ പണ്ഡിതനാണ് സിദ്ദീഖി. ദാറുല്‍ ഉലൂം ദയൂബന്ദില്‍ നിന്നും സിദ്ദീഖിയുടെ ഷാ വലിയുല്ലാഹി ട്രസ്റ്റിന് സഹായം ലഭിച്ചിരുന്നുവെന്നും ഷാ വലിയുല്ലാഹിയുടെ പേരില്‍ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മദ്‌റസകള്‍ നിര്‍മിച്ചിരുന്നുവെന്നും രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഒഡിഷ സംസ്ഥാനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മൗലാനയുടെ അറസ്റ്റ് യു.പി സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനുല്ലാ ഖാന്‍ ആരോപിച്ചു. യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ മൗലാന ഖലീം സിദ്ദീഖി സാഹിബ് അറസ്റ്റിലായിരിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഈ വിഷയത്തില്‍ മതേതര പാര്‍ട്ടികളുടെ മൗനം ബി.ജെ.പിക്ക് അതിക്രമങ്ങള്‍ തുടരാന്‍ കരുത്താവുകയാണെന്നും അമാനുല്ല ഖാന്‍ ട്വീറ്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  4 days ago
No Image

കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം

Kerala
  •  4 days ago
No Image

ഗവർണർ ഒപ്പിടാനുള്ളത് 14 ബില്ലുകൾ; നിയമസഭാ സമ്മേളനം 20 മുതൽ, സംസ്ഥാന  ബജറ്റ് 29ന് 

Kerala
  •  4 days ago
No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം18ന്

Kerala
  •  4 days ago
No Image

ലഹരിക്കേസ്; പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന; പിന്നിൽ റിമാൻഡ് പ്രതികൾ 

Kerala
  •  4 days ago
No Image

നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോ​ഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ

Kerala
  •  4 days ago
No Image

സമസ്ത പ്രൊഫഷനൽ മജ്‌ലിസിന് അന്തിമരൂപമായി; എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും 

samastha-centenary
  •  4 days ago
No Image

സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ

samastha-centenary
  •  4 days ago
No Image

മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

ഡ്രാ​ഗൺ പേടകം പുറപ്പെട്ടു; ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രൂ 11 ദൗത്യസംഘം ഭൂമിയിലേക്ക്

International
  •  4 days ago