പാവപ്പെട്ടവന്റെ പ്രോട്ടീന്‍ പൗഡര്‍; നിലക്കടല കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല
നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന ഭക്ഷ്യപദാര്‍ത്ഥമാണ് നിലക്കടല. കടല,കപ്പലണ്ടി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നിലക്കടല നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ആഴ്ചയില്‍ മൂന്നോ നാലോ തവണ കഴിക്കാവുന്ന നിലക്കടലയില്‍ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നുണ്ട്.പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കലവറയായ നിലക്കടല പൊണ്ണത്തടി കുറയ്ക്കുന്നതിനടക്കം സഹായകരമാണ്.
ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ്. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നിലക്കടല കഴിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും പിത്താശയക്കല്ലിന്റെ സാധ്യത കുറയ്ക്കുമെന്നാണ്. ഇതില്‍ ഐസോഫ്‌ലേവോണ്‍സ്, resvertarol, ഫൈറ്റിക് ആസിഡുകള്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
ബയോട്ടിന്‍, നിയാസിന്‍, ഫോളേറ്റ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, തയാമിന്‍ എന്നിവയുള്‍പ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു പ്രധാന സ്രോതസ്സാണ് നിലക്കടല. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് നിലക്കടല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വര്‍ദ്ധനവുണ്ടാക്കില്ല. മാത്രമല്ല, ഇത് സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ നിലക്കടല പ്രമേഹ രോഗികള്‍ക്കും ധൈര്യമായി മിതമായ അളവില്‍ കഴിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകമാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. കൂടാതെ, രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
Content Highlights:benefits of eating peanuts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."