മൂന്ന് സംസ്ഥാനങ്ങളില്‍ റെയ്ഡില്‍ പിടിച്ചത് 290 കോടി; എണ്ണിത്തീര്‍ക്കാനാവാതെ ആദായനികുതി വകുപ്പ്
മൂന്ന് സംസ്ഥാനങ്ങളില്‍ റെയ്ഡില്‍ പിടിച്ചത് 290 കോടി; എണ്ണിത്തീര്‍ക്കാനാവാതെ ആദായനികുതി വകുപ്പ്
ഭുവനേശ്വര്‍: ആദായനികുതി വകുപ്പ് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 290 കോടി രൂപ. ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്യ നിര്‍മാണ കമ്പനിയായ ബൗധ് ഡിസ്റ്റിലറിയുടെ ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നി സംസ്ഥാനങ്ങളിലെ ഓഫിസില്‍ നിന്നുമാത്രമായി പിടിച്ചെടുത്തത് 250 കോടി രൂപയാണ്.
രാജ്യത്തെ ആദായനികുതി പരിശോധനയില്‍ കണ്ടെത്തുന്ന ഏറ്റവും വലിയ തുകയാണിത്. കണ്ടെടുത്ത പണം ഇനിയും പൂര്‍ണമായും എണ്ണിത്തിട്ടപ്പെടുത്താത്തതിനാല് തുക ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കള്ളപ്പണം ഒളിപ്പിച്ച കൂടുതല്‍ കേന്ദ്രങ്ങളെക്കുറിച്ച് വിവരം ലഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മൂന്ന് സ്ഥലങ്ങളിലായി ഏഴ് മുറികളും ഒമ്പത് ലോക്കറുകളും ഇനിയും പരിശോധിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. പരിശോധനകളില്‍ അലമാരകളിലും മറ്റ് ഫര്‍ണിച്ചറുകളിലും അടുക്കിവച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."