സോളാർ പവറിൽ ന്യൂ ജനറേഷൻ ബസ് സ്റ്റോപ്പുകൾക്ക് തുടക്കമിട്ട് റാസൽഖൈമ
സോളാർ പവറിൽ ന്യൂ ജനറേഷൻ ബസ് സ്റ്റോപ്പുകൾക്ക് തുടക്കമിട്ട് റാസൽഖൈമ
റാസൽഖൈമ: ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (RAKTA) പുതിയ തലമുറ പൊതു ബസ് സ്റ്റോപ്പുകൾ ആരംഭിച്ചു. റാസൽഖൈമയിലെ മലനിരകളിൽ നിന്ന് വേർതിരിച്ചെടുത്ത വസ്തുക്കളിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഊർജ്ജം (സൗരോർജ്ജം) ഉപയോഗിച്ചാണ് ഈ ബസ് ഷെൽട്ടറുകൾ പ്രവർത്തിക്കുന്നത്.
പൊതു ഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ന്യൂ ജനറേഷൻ ബസ് സ്റ്റോപ്പുകൾ തുടങ്ങിയത്. മികച്ച ഇന്റീരിയർ ഡിസൈനും ബാഹ്യ രൂപത്തിലെ മികവുമാണ് ബസ്റ്റോപ്പുകളുടെ പ്രത്യേകത. ഇതോടൊപ്പം സൗരോർജ്ജം ഉപയോഗിച്ചാണ് ബസ്റ്റോപ്പുകളിലെ സൗകര്യങ്ങൾ പ്രവർത്തിക്കുന്നത്. റാസൽ ഖൈമയുടെ പ്രകൃതിയിൽ നിന്ന് വേർതിരിച്ചെടുത്ത പ്രകൃതിദത്ത ഘടകങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
RAKTA പ്ലാൻ 2023 - 2030 ന് കീഴിൽ ബഹുജന ഗതാഗത സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പൂർത്തീകരിച്ച് വരുന്നതിന്റെ ഭാഗമായാണ് പുതിയ ബസ്റ്റോപ്പുകൾ എമിറേറ്റിൽ സ്ഥാപിച്ച് വരുന്നത്. 2023-2030-ലെ സമഗ്ര ഗതാഗത വികസന പദ്ധതിയുടെ ഭാഗമായി പുതുതലമുറ ബസ് ഷെൽട്ടറുകളുടെ എണ്ണം വർധിപ്പിക്കാനാണ് RAKTA ലക്ഷ്യമിടുന്നതെന്ന് RAKTA ഡയറക്ടർ ജനറൽ എഞ്ചിനീയർ എസ്മെയ്ൽ ഹസ്സൻ അൽബ്ലൂഷി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."