HOME
DETAILS

ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ല; വിഷം തുപ്പി സവര്‍ക്കറുടെ കൊച്ചു മകന്‍

  
backup
October 13 2021 | 13:10 PM

gandhiji-was-not-the-father-of-the-nation-of-india-1234

ന്യൂഡല്‍ഹി: ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്ന വിവാദ പരാമര്‍ശവുമായി സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍.
ഇന്ത്യ പോലൊരു രാജ്യത്തിന് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. ഗാന്ധിജിയെ താന്‍ ഇന്ത്യയുടെ രാഷ്ട്ര പിതാവായി കാണുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന് ഒരുപാട് പിതാക്കളുണ്ടെന്നും രഞ്ജിത് സവര്‍ക്കര്‍ എ.എന്‍.ഐയോട് പറഞ്ഞു.
ഈ രാജ്യം രാജ്യമായതിന് അഞ്ഞൂറ് വര്‍ഷം പഴക്കമുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും രഞ്ജിത് സവര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
സവര്‍ക്കര്‍ ജയിലില്‍ക്കിടന്ന് ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ അവകാശവാദത്തിനു പിന്നാലെയാണ് സവര്‍ക്കറുടെ പിന്‍മുറക്കാരന്റെ ആക്ഷേപം.

രാജ്‌നാഥ് സിങ്ങിനു മറുപടിയുമായി പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി സംഘ്പരിവാര്‍ വൈകാതെ ഇന്ത്യയുടെ രാഷ്ട്രപിതാവായി സവര്‍ക്കറെ വാഴ്ത്തുമെന്നും വിമര്‍ശിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും അദ്ദേഹത്തിനു മറുപടി നല്‍കിയിരുന്നു. സവര്‍ക്കര്‍ മാപ്പ് അപേക്ഷ നല്‍കിയത് 1911ലും 1913ലുമാണെന്നും എന്നാല്‍ ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായത് 1915 ലാണെന്നും ഇരുവരും ട്വീറ്റ് ചെയ്തു. 1920 ജനുവരി 25ന് മഹാത്മാ ഗാന്ധി എഴുതിയ കത്ത് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വളച്ചൊടിക്കുകയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍:ദി മാന്‍ ഹൂ കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം. രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നതുപോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നുകൂടി രാജ്‌നാഥ് ചടങ്ങില്‍ പറഞ്ഞു.

കമ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതുപോലെ സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിസ്റ്റോ ആയിരുന്നില്ല. നമ്മുടെ ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാല്‍ ഒരു പ്രത്യേക കാഴ്ചപ്പാടോടെ അവരെ കാണുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചില ആശയങ്ങളുടെ പേരിലാണ് ചിലര്‍ സവര്‍ക്കറെ എതിര്‍ക്കുന്നത്. ബ്രിട്ടീഷുകാരോട് വേണ്ടിവന്നാല്‍ സായുധ സമരം നടത്തണമെന്ന് സവര്‍ക്കര്‍ വിശ്വസിച്ചിരുന്നതായും കൂട്ടിച്ചേര്‍ക്കാനും രാജ്നാഥ് മറന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago