ഭിന്നശേഷി സൗഹൃദ സ്‌കോളര്‍ഷിപ്പ് 2023-24; ജനുവരി 10 വരെ അപേക്ഷിക്കാം
ഭിന്നശേഷി സൗഹൃദ സ്‌കോളര്‍ഷിപ്പ് 2023-24; ജനുവരി 10 വരെ അപേക്ഷിക്കാം
കേരളത്തിലെ ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, സംഗീത ട്രെയിനിംഗ് സംസ്‌കൃത കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദാനന്തര ബിരുദം വരെയും സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബി.എഡ്/എം.എഡ് എന്നിവയ്ക്കും യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികളില്‍ നിന്നും വരുമാന പരിധി ഉപാധി ഇല്ലാതെ 2023 24 അദ്ധ്യയന വര്‍ഷത്തെ ഫീസ് ആനുകൂല്യത്തിനും ബോര്‍ഡിങ് ഗ്രാന്റ്‌റിനും സൗജന്യ ഹോസ്റ്റല്‍ താമസത്തിനുമുള്ള ആനുകൂല്യത്തിനും വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ
https://www.dcescholarship.kerala.gov.in/ സന്ദര്‍ശിച്ച്, blind/ph scholarship (BPHFC)/ Bhinnseshi souhrida scholarship (BSS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓരോ വര്‍ഷവും പുതിയ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കേണ്ടതാണ്. (സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ ഇല്ല).
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 10 വരെ. രജിസ്‌ട്രേഷനും പ്രിന്റൗട്ടും മറ്റ് അനുബന്ധരേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി: 12/01/2024.
അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പാള്‍ അംഗീകരിച്ച അപ്പെന്‍ഡിക്‌സ് 2 പ്രകാരമുള്ള ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ ചാര്‍ജ് (തുക നിജപ്പെടുത്തിയിരിക്കുന്നു). ഹോസ്റ്റല്‍ ചാര്‍ജിന് അര്‍ഹതയില്ലാത്ത ഡേ സ്‌കോളര്‍ വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡിങ് ഗ്രാന്റ് ആയി പ്രതിമാസം 400 രൂപ ഇനത്തില്‍ ഒരു വര്‍ഷത്തേക്ക് 4000 രൂപയാണ് ലഭിക്കുക.
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍
- എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്
- ബാങ്ക് പാസ്ബുക്ക് കോപ്പി
- മെഡിക്കല്‍ ബോര്‍ജ് സര്‍ട്ടിഫിക്കറ്റ് കോപ്പി
- തൊട്ടു മുമ്പത്തെ വര്‍ഷത്തെ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്.
- ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ഹോസ്റ്റലേഴ്‌സിന് മാത്രം).
അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.dcescholarship.kerala.gov.in/ സന്ദര്‍ശിക്കുക.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."