HOME
DETAILS

സി.എ.എ, എൻ.ആർ.സി കേസുകൾ: യൂത്ത് ലീഗ് പിഴത്തുക സമാഹരിക്കും

  
backup
November 04 2021 | 05:11 AM

4653-463


പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ചുമത്തപ്പെടുന്ന പിഴ സംഖ്യ ജനകീയ സമാഹാരണത്തിലൂടെ ശേഖരിക്കുമെന്ന് മുസസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിൽ പങ്കാളികളായവരുടെ പേരിൽ പൊലിസ് ചുമത്തിയ കേസുകൾ പിൻവലിക്കും എന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം ഇതുവരെയായിട്ടും പ്രാവർത്തികമായിട്ടില്ല.
പ്രഖ്യാപനത്തിലൂടെ വോട്ട് നേടി അധികാരത്തിലേറിയതിന് ശേഷം സർക്കാർ മലക്കംമറിഞ്ഞിരിക്കുകയാണ്. പൗരത്വ വിഷയത്തിൽ സി.പി.എം പുലർത്തുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സർക്കാർ വിചാരിച്ചാൽ ഏത് സമയത്തും കേസ് പിൻവലിക്കാവുന്നതാണ്.


സി.പി.എം നേതാക്കൾ പ്രതികളായ പല കേസുകൾ പിൻവലിക്കുകയും കോടി കണക്കിന് രൂപ കേസ് നടത്തിപ്പിനായി സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കുകയും ചെയ്യുന്ന സർക്കാർ ആണ് പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഭീമമായ പിഴ സംഖ്യ ഈടാക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.


രാജ്യത്തെ ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ കേരളത്തിൽ ഒഴികെ മറ്റിടങ്ങളിൽ എല്ലാം തന്നെ ഇത് സംബന്ധിച്ച കേസുകൾ പിൻവലിച്ച് അതത് സർക്കാരുകൾ ഈ സമരത്തിന് പിന്തുണ അറിയിച്ചത് ആശാവഹമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പിഴ സംഖ്യ സമാഹരണത്തിനായി നവംബർ 7ന് ഗൂഗിൾ പേ ചാലഞ്ചിലൂടെയാണ് യൂത്ത് ലീഗ് ഫണ്ട് ശേഖരിക്കുന്നത്്. 20 രൂപ ചലഞ്ചിനാണ് ആഹ്വാനം ചെയ്തിട്ടുളളത്.
പൗരത്വ പ്രക്ഷോഭത്തിൽ പങ്കാളികളായ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ യൂത്ത് ലീഗ് കാംപയിനിൽ പങ്കു ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക് 

Kerala
  •  19 days ago
No Image

പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

uae
  •  19 days ago
No Image

'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച്  സുപ്രീംകോടതി

National
  •  19 days ago
No Image

ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡി​ഗോ

National
  •  19 days ago
No Image

'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

National
  •  19 days ago
No Image

ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്

latest
  •  19 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി

latest
  •  19 days ago
No Image

നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍

Kerala
  •  19 days ago
No Image

വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്‍

Kerala
  •  19 days ago
No Image

പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം

oman
  •  19 days ago