HOME
DETAILS

ഡിസ്കൗണ്ടും ഒപ്പം സമ്മാനങ്ങളും ഓൺലൈൻ വിൽപനയിൽ പയറ്റാൻ സപ്ലൈകോയും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത് 11 ന് തൃശൂരിൽ

  
backup
December 09 2021 | 04:12 AM

863-4653-42532


തിരുവനന്തപുരം
സപ്ലൈകോ ഉൽപന്നങ്ങളുടെ ഓൺലൈൻ വിൽപനയ്ക്കും ഹോം ഡെലിവറിക്കും ഡിസംബർ 11ന് തൃശൂരിൽ തുടക്കമാകും. തൃശൂർ നഗരസഭാ പരിധിയിലെ മൂന്ന് സൂപ്പർ മാർക്കറ്റുകൾ മുഖേന പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഓൺലൈൻ വിൽപനയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലേക്കും ഓൺലൈൻ വിൽപന വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓൺലൈൻ വിൽപനയുടെ രണ്ടാം ഘട്ടമായി ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ മറ്റു നഗരസഭാ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും നാലാം ഘട്ടം മാർച്ച് 31ന് സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും പ്രാവർത്തികമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. സൂപ്പർ മാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളായ മിൽമ, ഹോർട്ടി കോർപ്പ്, കെപ്‌കോ, മത്സ്യഫെഡ് എന്നിവയുടെ ഉത്പന്നങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കും.

ഇതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം അവസാനം വരെ ഓൺലൈൻ വഴി ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങിയ ബില്ലിൽ അഞ്ചു ശതമാനം ഇളവു നൽകും. 1,000 രൂപയ്ക്ക് ഉത്പന്നങ്ങൾ വാങ്ങിയാൽ അഞ്ചു ശതമാനം ഇളവിനു പുറമേ ഒരു കിലോ ചക്കി ഫ്രഷ്‌ഹോൾ വീറ്റ് ആട്ട സൗജന്യമായി നൽകും. 2,000 രൂപയ്ക്കു മുകളിൽ അഞ്ചു ശതമാനം ഇളവിനു പുറമേ 250 ഗ്രാം ശബരി ഗോൾഡ് തേയില (ബോട്ടിൽ) സൗജന്യമായി നൽകും. 5,000 രൂപയ്ക്കു മുകളിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ചും സൗജന്യമായി കിട്ടും. ഇതിനായി സപ്ലൈകോ കേരള എന്ന മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്. ആപ്പ് ഡിസംബർ 11 മുതൽ പ്ലേ സ്റ്റോറിൽ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയും കാത്തിരിക്കണം റഹീമിന് നാടണയാൻ; മോചനം വൈകും, എട്ടാം തവണയും കേസ് മാറ്റിവച്ചു

Saudi-arabia
  •  a month ago
No Image

കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത് യുവതി; വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്ന് പൊലിസ്, ഐ.ടി ജീവനക്കാരിക്ക് പിഴ

National
  •  a month ago
No Image

ഹൈദരാബാദിലെ ക്ഷേത്രത്തിനുള്ളില്‍ മാംസക്കഷ്ണം, ഏറ്റുപിടിച്ച് വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘം; ഒടുവില്‍ 'സിസിടിവി' പ്രതിയെ പിടിച്ചു..ഒരു പൂച്ച 

National
  •  a month ago
No Image

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ അവനായിരിക്കും: ഗംഭീർ

Cricket
  •  a month ago
No Image

 എന്റെ പൊന്നു പൊന്നേ...; കുതിച്ചുയരുന്ന സ്വർണവിലയും പിന്നിലെ കാരണങ്ങളുമറിയാം

Business
  •  a month ago
No Image

ഇതിഹാസങ്ങൾക്കൊപ്പം ഹാരി കെയ്ൻ; ചാമ്പ്യൻസ് ലീഗിൽ വമ്പൻ നേട്ടം

Cricket
  •  a month ago
No Image

'നല്ല വാക്കുകള്‍ പറയുന്നതല്ലേ നല്ലത്'; രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍

Kerala
  •  a month ago
No Image

അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

bahrain
  •  a month ago
No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  a month ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  a month ago