HOME
DETAILS

ബംഗളൂരു വിമാനത്താവളത്തില്‍ അനക്കോണ്ടകളുമായി എത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്

  
Web Desk
April 23, 2024 | 5:20 AM

The passenger who arrived with the anacondas was arrested

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ അനക്കോണ്ടകളെ കടത്താന്‍ ശ്രമം. ബാങ്കോക്കില്‍ നിന്നെത്തിയ ഈ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. 10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് സംഭവം. അതേസമയം, ഇയാളുടെ പേരു വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.  സംശയത്തിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബെംഗളൂരു കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അതേസമയം,

യാത്രക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, കംഗാരു കുഞ്ഞുമായി ബാങ്കോക്കില്‍ നിന്നെത്തിയ ഒരു യാത്രക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു. കംഗാരുവിന്റെ കുഞ്ഞ് ഉള്‍പ്പെടെ 234 വന്യമൃഗങ്ങളെ ബെംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയിരുന്നു അന്ന്.

പ്ലാസ്റ്റിക് പെട്ടിയിലായിരുന്ന കംഗാരു ശ്വാസം മുട്ടി ചത്തിരുന്നു. കസ്റ്റംസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇയാളുടെ ലഗേജുകള്‍ പരിശോധിച്ചത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയില്‍ പെരുമ്പാമ്പ്, ഓന്ത്, ഉറുമ്പുകള്‍, ആമകള്‍, ചീങ്കണ്ണികള്‍ എന്നിവയെയാണ് കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago