HOME
DETAILS

ഹോർലിക്സ് ഇനി ഹെൽത്തി ഡ്രിങ്ക് അല്ല; തെറ്റിദ്ധരിപ്പിക്കുന്ന ലേബൽ മാറ്റിയതോടെ ഓഹരി വിപണിയിലും ഇടിവ്  

  
April 25 2024 | 07:04 AM

horlicks replaced healthy drink label to functional nutrition drink by order

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവ് പ്രകാരം ഹോർലിക്സ് ഇനി മുതൽ 'ഹെൽത്തി ഡ്രിങ്ക്‌സ്'എന്ന പേരിൽ ഉൾപ്പെടുത്തില്ല. ഹോർലിക്സ് ഇനി മുതൽ 'ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്' എന്നാകും അറിയുക. ഇതോടെ ഹെൽത്തി ഡ്രിങ്ക്‌സ് എന്ന നിലയിൽ ഏറെ ജനപ്രീതി ഉണ്ടായിരുന്ന ഹോർലിക്സ് തിരിച്ചടികൾ നേരിട്ട് തുടങ്ങി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഉടമസ്ഥതിയിലുള്ള ഹോർലിക്സിന്റെ ഡ്രിങ്ക് നെയിം മാറിയതോടെ വലിയ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്. പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1.63 ശതമാനം  ഇടിഞ്ഞു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് 'ഹെൽത്തി ഡ്രിങ്ക്‌സ്' വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ  നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ്  ഹിന്ദുസ്ഥാൻ യുണിലിവറിന്റെ 'ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ' ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് നിയമ പ്രകാരം 'ഹെൽത്ത് ഡ്രിങ്ക്‌സിന്' പ്രത്യേകിച്ച് ഒരു നിർവചനവുമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈയിടെ വ്യക്തമാക്കിയിരുന്നു. പാൽ, ധാന്യങ്ങൾ  എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ 'ഹെൽത്ത് ഡ്രിങ്ക്‌സ്' അല്ലെങ്കിൽ 'എനർജി ഡ്രിങ്ക്‌സ്' വിഭാഗത്തിൽ ലിസ്റ്റ് ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഈ മാസം ആദ്യം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു. 

ആരോഗ്യ പാനീയങ്ങൾ ഇന്ത്യയിലെ ഭക്ഷ്യ നിയമങ്ങളിൽ നിർവചിച്ചിട്ടില്ലാത്തതിനാലാണിത്. തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാൽ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്എസ്എസ്എഐ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോർലിക്സ് പേര് പരിഷ്കരിച്ചത്. എന്നാൽ ഹെൽത്തി ഡ്രിങ്ക്‌ അല്ലെന്ന് വന്നതോടെ ആ നിലയിൽ ഹോർലിക്സ് വാങ്ങിച്ചിരുന്ന പലരും ഉപയോഗം കുറച്ചതായാണ് മാർക്കറ്റിൽ നിന്നുള്ള വിവരം. കുട്ടികൾക്ക് ഉൾപ്പെടെ നിരന്തരം വീടുകളിൽ ശീലമാക്കിയിരുന്ന ഹോർലിക്സ് ഹെൽത്തി ഡ്രിങ്ക് എന്ന പേരിൽ തന്നെയാണ് വിപണി കീഴടക്കിയത് 

പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവറിന് ഓഹരിയിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ യുണിലിവർ ഇപ്പോൾ ഉള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്ത് കലാപമുണ്ടായപ്പോൾ മോദി രാജിവെച്ചോ? ഖേദം പോലും പ്രകടിപ്പിച്ചില്ല; മോദി രാജിവെക്കട്ടെ എന്നിട്ടാകാം ചിന്നസ്വാമി ദുരന്തത്തിലെ തന്റെ രാജിയെന്ന് സിദ്ധരാമയ്യ

National
  •  8 days ago
No Image

രണ്ട് ദിവസം ഇടവേളക്ക് ശേഷം ഗിയര്‍ മാറ്റി വീണ്ടും സ്വര്‍ണം; ഇന്ന് വര്‍ധന 

Business
  •  8 days ago
No Image

വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍

uae
  •  8 days ago
No Image

കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു

Kerala
  •  8 days ago
No Image

വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ

Kerala
  •  8 days ago
No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  8 days ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  8 days ago
No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  8 days ago
No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്‌

uae
  •  8 days ago
No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  8 days ago