ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ കുതിപ്പ് നടത്തി ഖത്തര്‍
ദോഹ: ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഖത്തർ 84-ാമത്. റിപ്പോർട്ടേഴ്‌സ് വിത്ത്ഔട്ട് ബോർഡേഴ്‌സിൻ്റെ (ആർഎസ്എഫ്) ഈ വർഷത്തെ വേൾഡ് പ്രസ് ഫ്രീഡം സൂചികയിൽ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഖത്തർ 84-ാമത് എത്തിയത്. 2023 ൽ സൂചികയിൽ 105 -ാം സ്ഥാനത്തായിരുന്നു ഖത്തർ. മിഡിൽ ഈസ്റ്റ് സൂചികയിൽ മുൻനിരയിലാണ്. സ്വതന്ത്രമായും സ്വാതന്ത്ര്യത്തോടു കൂടിയും വാർത്തകൾ റിപ്പോർട്ട് ചെയ്യാനും ജോലി ചെയ്യാനും മാധ്യമ പ്രവർത്തകർക്ക് സാധ്യമാകുന്ന 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ഏറ്റവും പുതിയ റാങ്കിങ്ങിൽ മാധ്യമ പ്രവർത്തകരുടെ തൊഴിൽ സാഹചര്യം സംബന്ധിച്ച് 'ബുദ്ധിമുട്ടുള്ളത്' അല്ലെങ്കിൽ 'വളരെ ഗൗരവമേറിയത്' എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത മേഖലയിലെ ഏക രാജ്യവും ഖത്തർ ആണ്. അതേസമയം യുഎഇ ഇത്തവണ സൂചികയിൽ പിന്നിലാണ്. കഴിഞ്ഞ വർഷം 145-ാം സ്ഥാനമായിരുന്നെങ്കിൽ ഇത്തവണ 160 ആണ്. എന്നാൽ സൗദി അറേബ്യ 170 ൽ നിന്ന് 166-ാം സ്‌ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."