യു.എസ് എച്ച്1 ബി വീസ അപേക്ഷകരുടെ എണ്ണത്തിൽ 40 ശതമാനം കുറവ് രേഖപെടുത്തിയതായി റിപ്പോർട്ട്
യു.എസ്എച്ച്1 ബി വീസക്കുള്ള അപേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. ഈ വർഷം ഏതാണ്ട് 40 ശതമാനത്തിനടുത്താണ് കുറവ് രേഖപ്പെടുത്തിയത്. യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. പകുതിക്ക് അടുത്ത് അപേക്ഷകർ കുറഞ്ഞത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ വിസ നിയമങ്ങളിൽ മാറ്റം വരുത്തിയതാണ് ഇത്തരത്തിലുള്ള കുറവിന് കാരണമായതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
മുൻവർഷങ്ങളിൽ 758,994 പേർ അപേക്ഷിച്ചപ്പോൾ ഈ വർഷം അത് 470,342 ആയി കുറഞ്ഞു.
അമേരിക്കയിൽ തൊഴിൽ വിസയ്ക്കായി ഒരാൾക്ക് ഒരു സമയം ഒരു അപേക്ഷ മാത്രമേ നൽകാൻ സാധിക്കും എന്നതാണ് ഇപ്പോഴുള്ള നിയമം. ഇതാണ് അപേക്ഷകർ കുറയാൻ വലിയൊരു കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുൻപ് ആളുകൾ ഒന്നിലേറെ അപേക്ഷകൾ സമർപ്പിക്കുമായിരുന്നു.
വ്യത്യസ്ത ജോലികൾക്ക് വേണ്ടിയായിരുന്നു ഇത്. വിഷയത്തിൽ യു.എസ് പ്രതികരിച്ചിട്ടുണ്ട്. വീസ അപേക്ഷകൾ കൂടുതൽ സുതാര്യമാക്കാനാണ് നിബന്ധനകൾ കൊണ്ടുവന്നതെന്നാണ് യുഎസ് പറയുന്നത്. എന്നാൽ ഫലത്തിൽ ഇത് അപേക്ഷകരുടെ എണ്ണം കുറയാനാണ് കാരണമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."