പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതി; നാല് രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നല്‍കിയത്.രാജ്ഭവനിലെ നാല് ജീവനക്കാര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. പരാതിക്കാരിയായ ജീവനക്കാരിയുടേയും മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതുള്‍പ്പടെയുള്ള കടുത്ത നടപടികളാണ് ഗവര്‍ണര്‍ക്കെതിരെ മമത സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഭരണഘടന പദവിയിലിരിക്കുന്ന തനിക്കെതിരെ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് ഗവര്‍ണ്ണര്‍ വിഷയത്തില്‍ പ്രതികരിച്ചു.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതുള്‍പ്പടെയുള്ള നടപടികളോട് രൂക്ഷമായി പ്രതികരിച്ച ഗവര്‍ണര്‍ സര്‍ക്കാരിന് താക്കീത് നല്‍കി.ബംഗാള്‍ ഗവര്‍ണര്‍ ഭരണഘടന അനുച്ഛേദം 361 പ്രകാരം ഗവര്‍ണര്‍ക്കെതിരെ ഒരു ക്രിമനല്‍ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അപ്പോള്‍ രാഷ്ട്രീയമായി ബിജെപിയേയും ഗവര്‍ണറേയും പ്രതിരോധത്തിലാക്കുകയെന്ന തന്ത്രമാണ് മമത സര്‍ക്കാര്‍ പയറ്റുന്നത്. തെരഞ്ഞെടുപ്പ് റാലികളില്‍ ആനന്ദബോസിനും മോദിക്കുമെതിരെ മമത ബാനര്‍ജി ആവര്‍ത്തിച്ച് രൂക്ഷ വിമര്‍ശനമുയര്‍ത്തി.
ആരോപണവിധേയനൊപ്പം രാജ്ഭവനില്‍ ഒരു രാത്രി കഴിഞ്ഞ മോദിക്ക് മിണ്ടാട്ടമില്ലെന്ന് മമത കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ പ്രധാനമന്ത്രി രാജ്ഭവനിലാണ് തങ്ങിയത്.അതേസമയം നിലവില്‍ കേരളത്തിലാണ് ഗവര്‍ണ്ണര്‍ ആനന്ദബോസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."