
'വോട്ട് ജിഹാദ്' തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും വിദ്വേഷം വിളമ്പി മോദി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിദ്വേഷം വിളമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ' വോട്ട് ജിഹാദ്' നടത്തുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. മോദിക്കെതിരെ ജിഹാദ് ചെയ്യാന്‍ കോണ്‍ഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു. മോദിക്കെതിരെ വോട്ട് ചെയ്യണമെന്ന് പ്രത്യേക മതത്തില്‍ പെട്ടവരോട് കോണ്‍ഗ്രസ് അഭ്യര്‍ഥിക്കുന്നു. വോട്ട് ജിഹാദ് നടപ്പിലാക്കുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
വോട്ട് ജിഹാദ് അംഗീകരിക്കാന്‍ കഴിയുന്നതാണോ?. ഇത് ജനാധിപത്യത്തില്‍ അനുവദനീയമാണോ- മോദി ചോദിക്കുന്നു.
' പാകിസ്താനില്‍ ഇന്ത്യക്കെതിരെ ഭീകരവാദികള്‍ ജിഹാദ് ഭീഷണി മുഴക്കുന്നു. ഇന്ത്യയില്‍ കോണ്‍ഗ്രസ് മോദിക്കെതിരെ വോട്ട് ചെയ്യണമെന്ന് പ്രത്യേക സമുദായത്തില്‍ പെട്ടവരോട് ആവശ്യപ്പെട്ട് വോട്ട് ജിഹാദ് നടത്തുന്നു. അവരുടെ ലക്ഷ്യം അപകടകരമാണ്- മോദി പറഞ്ഞു.
കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും നമ്മുടെ വിശ്വാസത്തെയോ രാജ്യ താല്‍പര്യത്തെയോ കുറിച്ച് പരിഗണനയുള്ളവരല്ല. രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതിലാണ് അവര്‍ മത്സരിക്കുന്നത്. ഓരോ ഘട്ടം കഴിയും തോറും പാക്‌സ്താനോടുള്ള കോണ്‍ഗ്രസിന്റെ സ്‌നേഹം അധികരിക്കുകയാണ്. മോദി പറഞ്ഞു. പാക്‌സ്താനോട് അതിരറ്റ സ്‌നേഹവും ഇന്ത്യ സൈനികരോട് വിദ്വേഷവും പരത്തുന്ന താങ്കളുടെ കൂട്ടാളികളുടെ ലക്ഷ്യമെന്താണെന്നും മോദി രാഹുലിനോട് ചോദിച്ചു.
#WATCH | Madhya Pradesh: Addressing a public rally in Khargone, PM Modi says, "In Pakistan, terrorists are threatening to do Jihad against India. Congress is also asking certain people to Vote jihad against Modi. They are asking the people of a certain religion to vote against… pic.twitter.com/fUlQJvQ0sg
— ANI (@ANI) May 7, 2024
പച്ചയായ വിദ്വേഷം വന്‍ ജനക്കൂട്ടത്തിന് മുന്നില്‍ വിളമ്പിയ മോദി പക്ഷേ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്. ഭാവിയെ കുറിച്ച് ചിന്തിക്കുന്ന മുസ്‌ലിംകള്‍ തനിക്ക് വോട്ട് ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു. മുസ്!ലിം വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന. മുസ്‌ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് മോദി പറഞ്ഞിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടവെച്ചത്.
ഞങ്ങള്‍ ഇസ്‌ലാമിനെ എതിര്‍ക്കുന്നില്ല. നെഹ്‌റുവിന്റെ കാലം മുതല്‍ തന്നെ ഇസ്‌ലാമിനെ എതിര്‍ക്കുന്നവരാണ് തങ്ങളെന്ന ഒരു ചിത്രമുണ്ടാക്കി വെച്ചിട്ടുണ്ട്. മുസ്‌ലിം വിരുദ്ധരെന്ന് ഞങ്ങളെ മുദ്രകുത്തി നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഞങ്ങളെ മുസ്‌ലിം വിരുദ്ധരാക്കി മുസ്‌ലിംകളുടെ സുഹൃത്തുക്കളെന്ന് സ്വയം ചമയുകയാണ് കോണ്‍ഗ്രസ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും മോദി പറഞ്ഞു.
ഈ ഭയത്തിന്റെ അന്തരീക്ഷം അവരുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍, ഇപ്പോള്‍ മുസ്!ലിം വിഭാഗത്തിന് കാര്യങ്ങള്‍ അറിയാം. താന്‍ മുത്തലാഖ് ഇല്ലാതാക്കിയപ്പോള്‍ മുസ്‌ലിം സഹോദരിമാര്‍ക്ക് മോദി സത്യസന്ധനാണെന്ന് മനസിലായി. കൊവിഡ് വാക്‌സിനുകളും ആയൂഷ്മാന്‍ കാര്‍ഡുകളും വിതരണം ചെയ്തപ്പോഴും മോദി സത്യസന്ധനായ മനുഷ്യനാണെന്ന് മുസ്‌ലിംകള്‍ മനസിലാക്കിയെന്നും പ്രധാനന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യം വളര്‍ച്ചയിലാണ് മുന്നേറുന്നത്. ഇതേക്കുറിച്ച് മുസ്‌ലിം സമുദായം ചിന്തിക്കണം. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ കിട്ടാതിരുന്നത്. നിങ്ങളുടെ കുട്ടികളുടെ ഭാവിയെ കുറിച്ചും ചിന്തിക്കു. എല്ലാകാലത്തും ഒരു വിഭാഗം തൊഴിലാളികളായി മാത്രം കഴിയുന്നതിനെ താന്‍ അനുകൂലിക്കുന്നില്ല.
മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. സംവരണത്തിന് മതം മാനദണ്ഡമാകരുതെന്നാണ് പറഞ്ഞത്. ദരിദ്രരാജ്യത്ത് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്ക് പാഴ്‌സികള്‍ക്കും സംവരണത്തിന്റെ ഗുണം ലഭിക്കണം. രാജ്യത്തെ ദളിതരും ആദിവാസികളും പതിറ്റാണ്ടുകളായി വിവേചനം അനുഭവിക്കുകയാണ്. അതിനാലാണ് ഭരണഘടന ശരിയായ തീരുമാനമെടുത്തതെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍
International
• 13 days ago
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർഎസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർഗെ
Kerala
• 13 days ago
ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 13 days ago
“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Kerala
• 13 days ago
പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ
National
• 13 days ago
'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു
National
• 13 days ago
കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 13 days ago
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു
uae
• 13 days ago
വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി
National
• 13 days ago
കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ കെ സി വേണുഗോപാൽ
Kerala
• 13 days ago
ആശുപത്രിയിലെത്തി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• 14 days ago
കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്
National
• 14 days ago
വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി
National
• 14 days ago
2029ലെ ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
qatar
• 14 days ago
മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video
National
• 14 days ago
ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
uae
• 14 days ago
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്
Kerala
• 14 days ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• 14 days ago
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• 14 days ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 14 days ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 14 days ago