തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നിറം കുത്തിവച്ചതും അറിയാം
വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന പഴമാണ് തണ്ണിമത്തന്‍. മധുരവും തണുപ്പും തരുന്നതുമായ ഈ ഫലം ദാഹം ശമിപ്പിക്കാനും ശരീരം തണുപ്പിക്കാനും ഏറെ നല്ലതാണ്. അതിനാല്‍ തണ്ണിമത്തനെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. 92% വെള്ളവും 6% പഞ്ചസാരയും അടങ്ങിയ പഴമാണിത്. ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് ഗുണകരമാണ്.
വേനല്‍ക്കാലം തണ്ണിമത്തന്റെ സീസണ്‍കൂടിയാണ്. സീസണില്‍ വിപണിയില്‍ ധാരാളം തണ്ണിമത്തന്‍ എത്തുന്നതിനാല്‍ അവയില്‍ ചുവപ്പും മധുരവും ഭംഗിയുമുള്ളതുമായി തോന്നാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തുന്നത് പതിവാണ്. നിറമോ മറ്റ് രാസവസ്തുക്കളും കുത്തിവയ്ക്കുന്ന തണ്ണിമത്തന്‍ തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് എളുപ്പമല്ല. ചില സമയങ്ങളില്‍ വേഗത്തില്‍ വളരുന്നതിന് ഓക്‌സിടോസിന്‍ കുത്തിവയ്ക്കാറുണ്ട്. കെമിക്കല്‍ കുത്തിവച്ചുള്ള പഴങ്ങള്‍ ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും. ഏത് തണ്ണിമത്തനാണ് കുത്തിവച്ചതെന്ന് എങ്ങനെ തിരിച്ചറിയാമെന്ന് നമുക്ക് നോക്കാം.
പുറംതോട് പരിശോധിക്കുക:
കുത്തിവയ്ക്കുന്ന തണ്ണിമത്തനില്‍ ചെറിയ ദ്വാരം പലപ്പോഴും ഉണ്ടാകാറുണ്ട്. തണ്ണിമത്തന്‍ മുറിച്ചതിന് ശേഷം അതിന്റെ മധ്യഭാഗത്ത് ദ്വാരങ്ങളും വിള്ളലുകളും കണ്ടാല്‍ അത് കുത്തിവച്ചതിന്റെ സൂചനയും ആയി മനസ്സിലാക്കണം. സ്വാഭാവികമായി പാകമായ പഴങ്ങളില്‍ ഇത്തരമൊരു ഗര്‍ത്തമോ വിള്ളലോ പൊതുവേ ഉണ്ടാകില്ല.
തണ്ണിമത്തന്‍ മുറിച്ച് പരിശോധിക്കുക:
പലപ്പോഴും കുത്തിവച്ച തണ്ണിമത്തന്‍ വളരെ ചുവപ്പായി കാണപ്പെടും. എന്നാല്‍ ഇവ മധ്യഭാഗത്ത് എത്തുമ്പോള്‍ വെളുത്ത നിറത്തിലായിരിക്കും. അതിനാല്‍ തണ്ണിമത്തന്‍ മുറിച്ച് ഉള്ളിലെ നിറം പരിശോധിക്കുക. അവയുടെ രുചി പരിശോധിക്കുക. മരുന്ന് കുത്തിവച്ച തണ്ണിമത്തന്മാര്‍ക്ക് പലപ്പോഴും കൃത്രിമമായ രുചി ഉണ്ടാകാം.
തണ്ണിമത്തന്‍ തൂക്കി നോക്കുക:
മരുന്ന് കുത്തിവച്ച തണ്ണിമത്തന്‍ സാധാരണയായി വലുപ്പത്തിന് അനുസരിച്ച് ഭാരം കുറവായിരിക്കും. തണ്ണിമത്തന്‍ കൈയിലെടുത്ത് തൂക്കിനോക്കുക. ഭാരം കുറവാണെങ്കില്‍ അത് മരുന്ന് കുത്തിവച്ചതായി അനുമാനിക്കാം.
തണ്ണിമത്തന്‍ എവിടെ നിന്ന് എത്തി? :
തണ്ണിമത്തന്‍ മരുന്ന് എവിടെ നിന്നാണോ വന്നതെന്ന് വില്‍പ്പനക്കാരോട് നേരിട്ട് ചോദിക്കുക. സത്യസന്ധരായ വില്‍പ്പനക്കാര്‍ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തയ്യാറാകും. പൊതുവെ നിറം കുത്തിവെക്കുന്ന പ്രദേശത്തുനിന്നാണ് വരുന്നതെങ്കില്‍ അവ വാങ്ങാതിരിക്കാം.
വെളുത്ത പൊടിയെ സൂക്ഷിക്കുക:
തണ്ണിമത്തന്റെ മുകളില്‍ വെള്ളയും മഞ്ഞയും പൊടി നിങ്ങള്‍ പലതവണ കണ്ടിട്ടുണ്ടാവും. എന്നാല്‍ അത് വെറും പൊടി അല്ല. ഈ പൊടി കാര്‍ബൈഡ് ആണ്. ഇത് പഴങ്ങള്‍ വേഗത്തില്‍ പാകമാകാന്‍ ഉപയോകിക്കുന്ന മരുന്നാണ്. അതിനാല്‍ തണ്ണിമത്തന്‍ മുറിക്കുന്നതിന് മുമ്പ് നന്നായി വെള്ളം ഉപയോഗിച്ച് കഴുകണം.
നിറം കുത്തിവച്ചത് കഴിച്ചാലുള്ള പ്രശ്‌നങ്ങള്‍
നൈട്രജന്‍ ഉപയോഗിക്കുന്നു: തണ്ണിമത്തന്‍ വേഗത്തില്‍ വളരാന്‍ പലപ്പോഴും നൈട്രജന്‍ ഉപയോഗിക്കുന്നു. ഈ നൈട്രജന്‍ നിങ്ങളുടെ ശരീരത്തിലേക്ക് പോയാല്‍, ഇത് ഒരു വിഷ ഘടകമായി കണക്കാക്കപ്പെടുന്നതിനാല്‍ അത് വളരെ ദോഷകരമാണ്.
കൃത്രിമ ചായങ്ങള്‍: ലെഡ് ക്രോമേറ്റ്, മെഥനോള്‍ മഞ്ഞ, ചുവപ്പ് തുടങ്ങിയ കൃത്രിമ ചായങ്ങള്‍ തണ്ണിമത്തന് മികച്ച ചുവപ്പ് നിറം നല്‍കാന്‍ പലപ്പോഴും ഉപയോഗിക്കുന്നു. ഈ ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
ചുവപ്പ് നിറത്തിന് മെഥനോള്‍: തണ്ണിമത്തന് ചുവപ്പ് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന മെഥനോള്‍ മഞ്ഞ ഒരു വ്യക്തിയെ കാന്‍സര്‍ ബാധിതനാക്കും.തണ്ണിമത്തനില്‍ ഉപയോഗിക്കുന്ന ലെഡ് ക്രോമേറ്റ് കഴിക്കുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലെ രക്തം നഷ്ടപ്പെടുന്നതിനും തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനും അന്ധതയ്ക്കും കാരണമാകും.
here you can Identify An Injected Watermelon Learn How Dangerous It Is To Eat Such Injected Fruits
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."