ഐപിഎൽ: പ്ലേ ഓഫ് സീറ്റ് ഉറപ്പിക്കാൻ ചെന്നൈ ഇന്നിറങ്ങുന്നു
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന വാശിയേറിയ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാത്രി 7.30ന് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. 11 മത്സരങ്ങളിൽ നാല് ജയവുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഇതുവരെ കളിച്ച 11 കളികളിൽ ആറിൽ ജയിച്ച ചെന്നൈ ടോപ്പ് ഫോറിലുണ്ട്. ഇന്ന് ജയിച്ച് പ്ലേഓഫ് സ്പോട്ടിലേക്കുള്ള തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനാണ് ചെന്നൈ ഇറങ്ങുന്നത്. നിലവിൽ രാജസ്ഥാൻ കൊൽക്കത്ത ടീമുകൾ മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചത്.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ 10 ടി20 മത്സരങ്ങളിലെ ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ 181 റൺസാണ്. ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്ന പിച്ചാണ് സ്റ്റേഡിയത്തിലേത്ത്,അതുകൊണ്ടുതന്നെ ഇന്ന് ടോസ് നേടുന്ന ടീം ബോളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത തിരഞ്ഞെടുക്കാനാണ് സാധ്യത.
ചെന്നൈ ടീം:
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ),എംഎസ് ധോണി,രവീന്ദ്ര ജഡേജ,,അജിങ്ക്യ രഹാനെ,ദീപക് ചാഹർ,ഡെവോൺ കോൺവേ,മൊയിൻ അലി,ശിവം ദുബെ,മഹേഷ് തീക്ഷണ,മിച്ചൽ സാൻ്റ്നർ,മതീശ പതിരണ,തുഷാർ ദേശ്പാണ്ഡെ,രാജ്വർധൻ ഹംഗാർഗേക്കർ,മുകേഷ് ചൗധരി,സിമർജീത് സിംഗ്,ശൈഖ് റഷീദ്,നിശാന്ത് സിന്ധു,പ്രശാന്ത് സോളങ്കി,അജയ് മണ്ഡല്,രചിൻ രവീന്ദ്ര,ശാർദുൽ താക്കൂർ,ഡാരിൽ മിച്ചൽ,സമീർ റിസ്വി,അവനീഷ് റാവു ആരവേലി,മുസ്തഫിസുർ റഹ്മാൻ
ഗുജറാത്ത് ടീം:
ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ),മാത്യു വേഡ്,വൃദ്ധിമാൻ സാഹ,കെയ്ൻ വില്യംസൺ,ഡേവിഡ് മില്ലർ,അഭിനവ് മനോഹർ,സായ് സുദർശൻ,ദർശൻ നൽകണ്ടെ,വിജയ് ശങ്കർ,ജയന്ത് യാദവ്,രാഹുൽ തെവാട്ടിയ,മുഹമ്മദ് ഷമി,നൂർ അഹമ്മദ്,ആർ സായ് കിഷോർ,റാഷിദ് ഖാൻ,ജോഷ് ലിറ്റിൽ,മോഹിത് ശർമ്മ,അസ്മത്തുള്ള ഒമർസായി,ഉമേഷ് യാദവ്,മാനവ് സുതാർ,ഷാറൂഖ് ഖാൻ,സുശാന്ത് മിശ്ര,കാർത്തിക് ത്യാഗി,സ്പെൻസർ ജോൺസൺ,റോബിൻ മിൻസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."