HOME
DETAILS

യുദ്ധലക്ഷ്യങ്ങളൊന്നും നേടാന്‍ കഴിഞ്ഞില്ല; ഇസ്‌റാഈല്‍ മന്ത്രിസഭയിലെ തമ്മിലടി തുടരുന്നു

  
May 19, 2024 | 3:23 PM

Rift in Israels war cabinet over postwar Gaza plan

ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും അധിനിവേശ രാഷ്ട്രത്തിന്റെ ലക്ഷ്യങ്ങളൊന്നും സഫലമാകാത്തതിനാല്‍ ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ തമ്മിലടി തുടരുന്നു.ഇനിയും അന്ത്യമില്ലാതെ തുടരുന്ന അവസ്ഥ അനുവദിച്ചുകൂടെന്നു പറഞ്ഞ് യുദ്ധ കാബിനറ്റ് അംഗം കൂടിയായ ബെന്നി ബാന്റ്സ് ഭീഷണി മുഴക്കിയതിനു പിന്നാലെ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെന്‍ ഗിവിറും നെതന്യാഹുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. 

യുദ്ധ കാബിനറ്റ് പിരിച്ചുവിട്ട് അംഗങ്ങളായ ബെന്നി ഗാന്റ്സ്, ഗാഡി ഐസന്‍കോട്ട്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരെ പുറത്താക്കാന്‍ നെതന്യാഹു ധൈര്യം കാണിക്കണമെന്നാണിപ്പോള്‍ ബെന്‍ ഗിവിര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ ഗിവിറും നെതന്യാഹുവും തമ്മില്‍ ഏറ്റുമുട്ടിയെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ ബെന്‍ ഗിവിര്‍ സംസാരിക്കുന്നതിനിടെ പ്രതിരോധ മന്ത്രി ഗാലന്റ് ഇറങ്ങിപ്പോയതാണ് ഏറ്റവും പുതിയ പ്രകോപനം. ഗാലന്റിനെ പിരിച്ചുവിടാന്‍ നെതന്യാഹു തയാറാകണമെന്ന് സുരക്ഷാ മന്ത്രി ആവശ്യപ്പെട്ടു. താന്‍ എപ്പോള്‍ സംസാരിക്കാന്‍ എണീറ്റാലും ഇറങ്ങിപ്പോകുന്നത് ഗാലന്റിന്റെ സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്നായിരുന്നു നെതന്യാഹുവുമായി ശക്തമായ വാക്പോര് നടന്നതെന്ന് ഇസ്രായേല്‍ ചാനലായ 'കാന്‍' റിപ്പോര്‍ട്ട് ചെയ്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വധശിക്ഷ; മയക്കുമരുന്ന് കടത്ത് കേസില്‍ കുവൈത്ത് കോടതിയുടെ കര്‍ശന നടപടി

Kuwait
  •  a day ago
No Image

കോട്ടയത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കര്‍ശന പരിശോധന; കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞു

Kuwait
  •  a day ago
No Image

ടാക്സിയിൽ മണിക്കൂറുകളോളം കറക്കം; വാടക ചോദിച്ചപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽ

National
  •  a day ago
No Image

വടക്കാഞ്ചേരിയിൽ കടന്നൽ ആക്രമണം; വിദ്യാർഥികൾക്ക് പരുക്കേറ്റു

Kerala
  •  a day ago
No Image

പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം, എട്ടോളം പേർക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം; ആളപായമില്ല, ദുരന്തം ഒഴിവായത് അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം

Kuwait
  •  2 days ago
No Image

തകർന്നുവീണത് 45 വർഷത്തെ റെക്കോർഡ്; ചരിത്രനേട്ടം സ്വന്തമാക്കി 22കാരൻ

Cricket
  •  2 days ago
No Image

പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  2 days ago
No Image

അജ്മാനിൽ വെള്ളിയാഴ്ചകളിലെ സ്കൂൾ സമയത്തിൽ മാറ്റം; പുതുക്കിയ സമയക്രമം ജനുവരി 9 മുതൽ പ്രാബല്യത്തിൽ

uae
  •  2 days ago