HOME
DETAILS

ആരോഗ്യപരിപാലന മേഖലയിൽ സേവനങ്ങൾ ശക്തിപ്പെടുത്തി ആസ്റ്റർ റോയൽ അൽ റഫ ആശുപത്രി

  
May 23, 2024 | 3:07 PM

Aster Royal Al Rafah Hospital has strengthened its services in the field of healthcare

മസ്‌കത്ത് : ജിസിസിയിലെ മുൻനിര സംയോജിത ആരോഗ്യപരിപാലന ദാതാവായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എഫ് ഇസഡ് സിയുടെ ഭാഗമായ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിൽ ആസ്റ്റർ സ്‌ട്രോക്ക് യൂണിറ്റ്, ആസ്റ്റർ അർജന്റ് കെയർ 24*7 പ്രോഗ്രാം എന്നിവ ആരംഭിച്ചു. മസ്‌കത്തിലെ അൽ ഗുബ്രയിലുള്ള ആശുപത്രിയിലെ ഈ പുതിയ സൗകര്യങ്ങളോടെ, ആരോഗ്യപരിപാലന മേഖലയിൽ സേവനങ്ങൾ ശക്തിപ്പെടുത്തി ആസ്റ്റർ ആശുപത്രി.

സുൽത്താനേറ്റ് ഓഫ് ഒമാനിലെ ആരോഗ്യ മന്ത്രാലയം ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടർ സെക്രട്ടറി ഹിസ് എക്‌സലൻസി ഡോ.അഹ്മദ് സാലിം സെയ്ഫ് അൽ മന്ദരി ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ ഹോസ്പിറ്റൽസ് & ക്ലിനിക്ക്‌സ് യു എ ഇ, ഒമാൻ, ബഹ്‌റൈൻ ഗ്രൂപ്പ് സി ഇ ഒ ഡോ. ഷെർബാസ് ബിച്ചു, ആസ്റ്റർ ഹോസ്പിറ്റൽസ് ക്ലിനിക്ക്‌സ് ഒമാൻ സി ഇ ഒ ശൈലേഷ് ഗുണ്ടു, ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിലെ വാസ്‌കൂലാർ ന്യൂറോളജിസ്റ്റ് & ന്യൂറോ എൻഡോവാസ്‌കുലാർ സർജൻ ഡോ.അലി അൽ ബലൂഷി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

പ്രത്യേക സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിക്കുന്ന മേഖലയിലെ ആദ്യ സ്വകാര്യ ആശുപത്രിയായി ഇതോടെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ മാറി. വാസ്‌കുലാർ ന്യൂറോളജിസ്റ്റും ന്യൂറോ എൻഡോവാസ്‌കുലാർ സർജനുമായ ഡോ. അലി അൽ ബലൂഷിയാണ് ഈ യൂണിറ്റിന് മേൽനോട്ടം വഹിക്കുക. ബി ഇ ഫാസ്റ്റ് അഥവ, ബാലൻസ്, ഐസ്, ഫേസ്, ആംസ്, സ്പീച്ച്, ടൈം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുക. ആശുപത്രിയുടെ മൂന്നാം നിലയിലാണ് യൂണിറ്റ് സജ്ജമാക്കിയത്. ഉന്നത നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളുള്ള യൂണിറ്റിൽ മുഴുസമയവും സ്‌ട്രോക്ക് ചികിത്സാ വിദഗ്ധരുടെ സേവനം ലഭിക്കും. എല്ലാ സ്‌ട്രോക്ക് രോഗികൾക്കും വ്യവസ്ഥാപിതവും കാര്യക്ഷമവുമായ ചികിത്സാരീതി ഉറപ്പുവരുത്തും.

യോജിച്ചതും കാര്യക്ഷമവുമായ അടിയന്തര ചികിത്സ നൽകാനാണ് പുതിയ ആസ്റ്റർ അർജന്റ് കെയർ 24*7 ആരംഭിച്ചത്. വേഗത്തിലും വിജയകരവുമായ രോഗമുക്തിയുടെ സാധ്യത പരമാവധി വർധിപ്പിക്കാനുള്ള അടിയന്തര ശ്രദ്ധ രോഗികൾക്ക് ഉറപ്പുവരുത്തും. അതിവിദഗ്ധരായ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളുമാണ് ഇവിടെ ജീവനക്കാരായിട്ടുള്ളത്. വിവിധ തരത്തിലുള്ള അടിയന്തര ചികിത്സകൾ മുഴുസമയവും നൽകാൻ പര്യാപ്തമാണ് ഈ യൂണിറ്റ്. വേഗത്തിലുള്ള പരിശോധന, സ്റ്റബിലൈസേഷൻ, ജീവൻരക്ഷാ ഇടപെടലുകൾ, ആശുപത്രിയിലെ എല്ലാ വകുപ്പുകളുമായുള്ള നിരന്തര ഏകോപനം എന്നിവയെല്ലാമുണ്ടാകും. ഇതിലൂടെ സംയോജിത ചികിത്സ നൽകാൻ സാധിക്കും. കാർഡിയോ, ഇന്റർവെൻഷനൽ കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ ജിഐ ബ്ലീഡ്, ഇന്റർവെൻഷനൽ റേഡിയോളജി, യൂറോളജി, നെഫ്രോളജി, എമർജൻസി സംഘം, അനസ്‌തേഷ്യ, ഓർത്തോ, സ്‌പൈൻ (പോളിട്രോമ കൈകാര്യം ചെയ്യാൻ), ഹാൻഡ് സർജറി, വാസ്‌കുലാർ വിഭാഗങ്ങൾ ഈ യൂണിറ്റിലുണ്ടാകും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ വേഗത്തിൽ എത്തിക്കാനും എത്രയും വേഗം സുരക്ഷിതമായ പരിചരണം ഉറപ്പാക്കാനും ആസ്റ്റർ അർജന്റ് കെയർ 24*7ന് കീഴിൽ ആംബുലൻസ് സേവനവുമുണ്ടാകും.

ഈ നൂതന സൗകര്യങ്ങൾ ഏർപ്പെടുത്തിയതിൽ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിനെ സുൽത്താനേറ്റ് ഓഫ് ഒമാൻ ആരോഗ്യ മന്ത്രാലയം ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടർ സെക്രട്ടറി ഹിസ് എക്‌സലൻസി ഡോ. അഹ്മദ് സാലിം സെയ്ഫ് അൽ മന്ദരി അഭിനന്ദിച്ചു. 'നൂതന സ്‌ട്രോക്ക് യൂണിറ്റും അർജന്റ് കെയർ 24*7 സേവനവും സ്ഥാപിച്ച ആസ്റ്ററിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. നിർണായകമായ സുവർണ മണിക്കൂറിൽ തന്നെ സർജിക്കൽ, ട്രോമ അടിയന്തരഘട്ടങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്ത്, നമ്മുടെ സമൂഹത്തിന് അമൂല്യമായ സ്രോതസ്സുകളായി ഈ യൂണിറ്റുകൾ പ്രവർത്തിക്കും.'

ആസ്റ്റർ ഹോസ്പിറ്റൽസ് & ക്ലിനിക്ക്‌സ്, യു എ ഇ, ഒമാൻ, ബഹ്‌റൈൻ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഷെർബാസ് ബിച്ചു സമയബന്ധിത മെഡിക്കൽ ഇടപെടലുകളുടെ പ്രധാന്യം വളരെയേറെയാണ്. നൂതന മെഡിക്കൽ സാങ്കേതികവിദ്യകളിലും രോഗീകേന്ദ്രീകൃത പരിചരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്, ആരോഗ്യപരിരക്ഷാ മികവിൽ പുതിയ ഉയരം താണ്ടിയിരിക്കുകയാണ് ഞങ്ങൾ. സ്‌ട്രോക്ക് രോഗികളെ സംബന്ധിച്ചിടത്തോളം സമയം വളരെ പ്രധാനപ്പെട്ടതാണ്. ഓരോ മിനുട്ടും കടന്നുപോകുന്നത് പ്രധാനപ്പെട്ട മസ്തിഷ്‌ക കോശങ്ങൾ നഷ്ടപ്പെടുന്നതിലാണ് കലാശിക്കുക. ഈ കോശങ്ങൾ പരിരക്ഷിച്ച് ജീവൻ സംരക്ഷിക്കാനും രോഗമുക്തി കാര്യക്ഷമമാക്കാനും യോജിച്ച ചികിത്സ പ്രധാനപ്പെട്ടതാണ്. ഇക്കാരണത്താലാണ് സ്‌ട്രോക്ക് അർജന്റ് കെയർ 24*7 യൂണിറ്റുകൾ തുടങ്ങുന്നത്. ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുന്നതിന് ഒമാനിലെ ജനങ്ങൾക്ക് സവിശേഷ, ജീവൻ രക്ഷാ പരിചരണമാണ് ഇതിലൂടെ സാധ്യമാകുക. സ്‌ട്രോക്ക് ബാധിച്ചവർക്ക് ജീവിത ഗുണമേന്മ വർധിപ്പിക്കുകയും ഫലം മെച്ചപ്പെടുത്തുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. ആ കാഴ്ചപ്പാട് നേടുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ പുതിയ സൗകര്യം.

ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിലെ സ്‌ട്രോക്ക് സേവനങ്ങൾക്ക് നേതൃത്വം നൽകുന്ന വാസ്‌കുലാർ ന്യൂറോളജിസ്റ്റും ന്യൂറോ എൻഡോവാസ്‌കുലാർ സർജനുമായ ഡോ. അലി അൽ ബലൂഷി, 'സ്‌ട്രോക്ക് ചികിത്സയിലും അടിയന്തര ന്യൂറോളജി സഹായത്തിലും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒമാന്റെ നൂതനത്വ പ്രയാണത്തെയാണ് ആസ്റ്റർ റോയൽ അൽ റഫ ആശുപത്രിയിലെ സ്‌ട്രോക്ക് യൂണിറ്റ് പ്രതിനിധാനം ചെയ്യുന്നത്. ജീവനുകൾ പരിരക്ഷിക്കുകയാണ് ലക്ഷ്യം. ഓരോ രോഗിക്കും രോഗമുക്തിക്കുള്ള സാധ്യമായ മികച്ച അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, മുഴുസമയവും വേഗത്തിലുള്ള അടിയന്തര ചികിത്സ നൽകാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയാണ് ആസ്റ്റർ അർജന്റ് കെയർ 24*7 അവതരിപ്പിക്കുന്നതിലൂടെ പ്രകടമാകുന്നത്'.

ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്‌സ്, ഒമാൻ സി ഇ ഒ ശൈലേഷ് ഗുണ്ടു, 'സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിക്കുന്ന ഒമാനിലെ ആദ്യ സ്വകാര്യ ആശുപത്രിയായതിൽ ഞങ്ങൾ ഏറെ സന്തോഷത്തിലാണ്. അർജന്റ് കെയർ 24*7 പ്രോഗ്രാം തുടങ്ങിയതിലും ചാരിതാർഥ്യമുണ്ട്. മേഖലയിലെ ആരോഗ്യ പരിപാലനത്തിൽ പുതിയ നിലവാരം കൊണ്ടുവരുന്നതാകും ഈ സൗകര്യങ്ങൾ. മുഴുസമയവും നൂതന ആരോഗ്യപരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഇത് ഉയർത്തിക്കാട്ടുന്നുണ്ട്. ഏതൊരു മെഡിക്കൽ അടിയന്തരഘട്ടത്തോടും വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാനുള്ള ഞങ്ങളുടെ ശേഷിയെ ഇത് വളർത്തും. നമ്മുടെ സമൂഹത്തിന് ഉയർന്ന തലത്തിലുള്ള പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ'.

ആസ്റ്റർ അർജന്റ് കെയർ 24*7 ഉദ്ഘാടനത്തിന്റെ ഭാഗമായി മസ്‌കത്ത് ഇന്റർസിറ്റി ഹോട്ടലിൽ സമ്മേളനം സംഘടിപ്പിച്ചിരുന്നു. എമർജൻസി പരിചരണം, അടിയന്തര ജീവൻ ഭീഷണി അവസ്ഥകളെ ശ്രദ്ധിക്കൽ എന്നീ മേഖലകളെ ഉൾപ്പെടുത്തിയായിരുന്നു സമ്മേളനം. ഒമാനിലുടനീളമുള്ള മുൻനിര ആരോഗ്യ വിദഗ്ധരുടെ കാഴ്ചപ്പാടുകൾ സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ടു. വ്യത്യസ്ത ആരോഗ്യ മേഖലകളിലെ മികച്ച രീതികൾ പ്രദർശിപ്പിക്കുകയും ആരോഗ്യ പരിപാലന പ്രൊഫഷണലുകളുമായി സമാനതകളില്ലാത്ത കൈകോർക്കൽ അവസരം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ആസ്റ്റർ അർജന്റ് കെയർ 24*7നെ പിന്തുണക്കുന്ന കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോഎന്ററോളജി, ക്രിട്ടിക്കൽ കെയർ, ട്രോമ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരും പ്രൊഫഷണലുകളുമായിരുന്നു പ്രഭാഷകരും പാനലിസ്റ്റുകളും.

ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികവിദ്യകളുള്ള, ഉന്നത നിലവാരത്തിലുള്ള ചികിത്സ നൽകുന്ന ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ മസ്‌കത്തിലാണ് സ്ഥിതി ചെയ്യുന്നത്. 25,000 ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ 175 ബെഡുകളുണ്ട്. ഒമാനിന്റെ മാത്രമല്ല, മിഡിൽ ഈസ്റ്റിലെ മുഴുവൻ  ആരോഗ്യ പരിപാലന മികവിന്റെയും നൂതനത്വത്തിന്റെയും മുഖമുദ്രയാണ് ഈ ആശുപത്രി. നൂതന ഹൃദ്രോഗ ചികിത്സക്ക് കാത്ത് ലാബ്, ഇന്റർവെൻഷനൽ റേഡിയോളജി സെന്റർ, നൂതന യൂറോളജി സെന്റർ (ഒമാനിലെ പ്രഥമ തൂലിയം ലേസർ ഇവിടെയാണ്), സി ആർ ആർ ടിയോട് കൂടിയുള്ള ഡയാലിസിസ് സെന്റർ, ന്യൂറോസയൻസ് സെന്റർ, സ്‌പോർട്‌സ് മെഡിസിൻ, ഓർത്തോപീഡിക്‌സ് സെന്റർ, ഇന്റർവെൻഷനൽ ഗ്യാസ്‌ട്രോഎന്ററോളജി, നൂതന തെറാപ്യൂട്ടിക് എൻഡോസ്‌കോപി, വനിതാ ശിശു ചികിത്സക്ക് സംയോജിത കേന്ദ്രം പോലുള്ള സവിശേഷ കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ഈ ആശുപത്രിയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ സജ്ജമാക്കിയിട്ടുണ്ട്. 150ലേറെ ഡോക്ടർമാരുടെയും മുന്നൂറിലേറെ നഴ്‌സുമാരുടെയും സന്നദ്ധ സംഘവും ഇവിടെയുണ്ട്.

ജി സി സിയിലെ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ എഫ് ഇസഡ് സിയെ കുറിച്ച്

1987ൽ ഡോ. ആസാദ് മൂപ്പൻ സ്ഥാപിച്ച ആസ്റ്റർ ഡി എം ഹെൽത്ത് കെയർ മുൻനിരയിലുള്ള സമഗ്ര ആരോഗ്യ പരിപാലന ദാതാവാണ്. ജി സി സിയിലെ എല്ലാ ആറു രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. 'ഞങ്ങൾ നിങ്ങളെ നല്ലതുപോലെ പരിചരിക്കും' എന്ന വാഗ്ദാനത്തോടെ പ്രാഥമിക ഘട്ടം മുതൽ നാലാം ഘട്ടം വരെ ഉന്നത നിലവാരത്തിലുള്ള ആരോഗ്യപരിപാലനം നൽകുകയെന്ന ദർശനത്തിലാണ് ആസ്റ്ററിന്റെ പ്രതിബദ്ധത. ജി സി സിയിൽ 15 ആശുപത്രികൾ, 117 ക്ലിനിക്കുകൾ, 285 ഫാർമസികൾ ഉൾപ്പെടെ നൂതന സംയോജിത ആരോഗ്യപരിപാലന മാതൃകയാണ് കമ്പനിയുടേത്. ആസ്റ്റർ, മെഡ്‌കെയർ, ആക്‌സസ്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബ്രാൻഡുകൾ വഴിയാണ് ഈ സ്ഥാപനങ്ങൾ ജി സി സിയിലെ എല്ലാ വിഭാഗം ജനങ്ങളെയും സേവിക്കുന്നത്. രോഗികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റിയും ഫിസിക്കൽ ഡിജിറ്റൽ വഴികളിലൂടെ ഗുണമേന്മയുള്ള ആരോഗ്യ പരിപാലനം ഉറപ്പുവരുത്തിയും ആസ്റ്റർ തുടർച്ചയായി പ്രവർത്തിക്കുന്നു. മേഖലയിലെ തന്നെ ആദ്യ ആരോഗ്യപരിപാലന സൂപ്പർ ആപ്പ് ആയ മൈആസ്റ്റർ (myAster)  തുടങ്ങിയത് ഇതിന്റെ ഭാഗമാണ്. നൂതനത്വത്തിലും രോഗീകേന്ദ്രീകൃത സമീപനത്തിലുമാണ് ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചത്. 1,673 ഡോക്ടർമാരും 3,692 നഴ്‌സുമാരുമടങ്ങിയ സവിശേഷ സംഘം വ്യത്യസ്തമായ ആരോഗ്യ സർജിക്കൽ സ്‌പെഷ്യാലിറ്റികളിലൂടെ ലോകോത്തര ആരോഗ്യപരിരക്ഷാ സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  2 days ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  2 days ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 days ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 days ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 days ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  2 days ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  2 days ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  2 days ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  2 days ago
No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  2 days ago