പ്ലസ് വണ്‍: മലബാറില്‍ അപേക്ഷകള്‍ 2.41 ലക്ഷം കടന്നു, ആകെ സീറ്റ് 1.9 ലക്ഷം മാത്രം, കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്ത് നിന്ന്
മലപ്പുറം: പ്ലസ് വണ്‍ അപേക്ഷ സ്വീകരണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളില്‍ പകുതിയിലേറെയും മലബാറില്‍ നിന്ന്. ഇന്നലെ വരെ സംസ്ഥാനത്ത് ആകെ 4,58,696 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 2,41,125 അപേക്ഷകളും പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള മലബാറിലെ ആറ് ജില്ലകളില്‍ നിന്നാണ്. എന്നാല്‍, ഈ ജില്ലകളില്‍ ആകെ1,90,160 സീറ്റുകള്‍ മാത്രമാണുള്ളത്.
പ്ലസ് വണ്‍ സീറ്റിനേക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ എത്തിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലായി. രണ്ടുദിവസത്തെ കണക്കുകള്‍ കൂടി വരുന്നതോടെ മലബാറില്‍ അപേക്ഷകള്‍ രണ്ടര ലക്ഷം കടന്നേക്കും.
മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ എത്തിയത്. മലപ്പുറത്ത് ഇന്നലെ വരെ 80,343 അപേക്ഷകളാണ് ലഭിച്ചത്. പാലക്കാട് 44,577, കോഴിക്കോട് 47,111, വയനാട് 11,713, കണ്ണൂര്‍ 37,503, കാസര്‍കോട് 19,878 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം 34,101, കൊല്ലം 31,830, പത്തനംതിട്ട 13,736, ആലപ്പുഴ 24,861 , കോട്ടയം 22,482, ഇടുക്കി 12,852, എറണാകുളം 37,987, തൃശൂര്‍ 39,754 അപേക്ഷകളാണ് ലഭിച്ചത്. 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകളിലെ ട്രയല്‍ അലോട്ട് മെന്റ് 29നാണ് നടക്കുക.തുടര്‍ന്ന് ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 5 നും രണ്ടാം അലോട്ട്‌മെന്റ് 12 നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും നടക്കും.
സ്‌പോര്‍ട്‌സ് ക്വാട്ട അപേക്ഷകരില്‍ പകുതിയിലേറെ മലബാറില്‍ നിന്ന്
സ്‌പോര്‍ട് ക്വാട്ടയില്‍ ഇതുവരെ 5278 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 3109 അപേക്ഷകളും മലബാറില്‍ നിന്നാണ്. അപേകഷകളില്‍ 2178 എണ്ണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശോധിച്ചു. ഇതില്‍ 910 എണ്ണത്തിന് കണ്‍ഫര്‍മേഷന്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."