HOME
DETAILS

ബിഹാറില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പൊതുയോഗത്തില്‍ സ്‌റ്റേജ് തകര്‍ന്നു; സംഭവം രാഹുല്‍ഗാന്ധിയും തേജസ്വിയാദവും സ്‌റ്റേജില്‍ നില്‍ക്കെ

  
May 27, 2024 | 2:31 PM

Video Rahul Gandhis stage partially collapses at Bihar rally


ബിഹാറിലെ പാലിഗഞ്ചില്‍ രാഹുല്‍ ഗാന്ധിയുടെ റാലിക്കായി ഒരുക്കിയ വേദിയുടെ ഒരു ഭാഗം തകര്‍ന്നു. രാഹുല്‍ ഗാന്ധി, തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കുന്നതിനിടയിലാണ് വേദിയുടെ ഒരു ഭാഗം തകര്‍ന്നത്. പട്‌ലിപുത്ര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മകള്‍ മിസ ഭാരതിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു രാഹുല്‍.

രാഹുല്‍ ഗാന്ധി വേദിയിലേക്ക് കയറിയ ഉടന്‍ തന്നെ സ്റ്റേജ് തകര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രാഹുലിനെ വളഞ്ഞു. എന്നാല്‍ രാഹുല്‍ കുഴപ്പമില്ല എന്ന് പറഞ്ഞ് നടക്കുമ്പോള്‍ വേദി വീണ്ടും ചെറുതായി തകരുന്നതും വീഡിയോയില്‍ കാണാം. പട്നയിലെ പ്രാന്തപ്രദേശത്തുള്ള പാലിഗഞ്ചിലെ പൊതുയോഗത്തിനിടെയയിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


അതേസമയം ജൂലൈ ഒന്നിന് ഏഴാം ഘട്ടം വോട്ടെടുപ്പ് കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. വിജയം തങ്ങള്‍ക്ക് തന്നെയെന്ന് എന്‍ഡിഎയും ഇന്‍ഡ്യ മുന്നണിയും അവകാശപ്പെടുന്നുണ്ട്. ജൂലൈ നാലിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം എഴുതി വിക്രം 1 ; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  8 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  8 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  8 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  8 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  8 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  8 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  8 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  8 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  8 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  8 days ago