ഐ.സി.എം.ആറിന് കീഴില്‍ ജോലി; നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ പുതിയ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ICMR- നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ (NIN) ഇപ്പോള്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, ലബോറട്ടറി അറ്റന്‍ഡന്റ് പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കായി ആകെ 44 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം ഉപയോഗപ്പെടുത്തുക. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 16.
തസ്തിക & ഒഴിവ്
ഐ.സി.എം.ആര്‍- നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ (NIN) ല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, ലബോറട്ടറി അസിസ്റ്റന്റ് നിയമനങ്ങള്‍.
ആകെ ഒഴിവ് 44.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് =08
ടെക്‌നീഷ്യന്‍ = 14
ലബോറട്ടറി അറ്റന്‍ഡന്റ് = 22
പ്രായപരിധി
ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 18 -30 വയസ് വരെ.
ടെക്‌നീഷ്യന്‍ = 18- 28 വയസ് വരെ.
ലബോറട്ടറി അറ്റന്‍ഡന്റ് = 18-25 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
ടെക്‌നിക്കല്‍ അസിസ്റ്റന്റ്
ഫസ്റ്റ് ക്ലാസ് ന്യൂട്രീഷന്‍/ ഫുഡ് സയന്‍സ്/ എന്നിവയില്‍ ത്രിവത്സര ബാച്ചിലേഴ്‌സ് ബിരുദം. ഡയറ്ററ്റിക്‌സ്,
ഫസ്റ്റ് ക്ലാസ് ഇന്‍ ബയോ കെമിസ്ട്രിയോടൊപ്പം കെമിസ്ട്രിയില്‍ ത്രിവത്സര ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കില്‍ കെമിസ്ട്രി വിത്ത് ബയോടെക്‌നോളജിയില്‍
ഫസ്റ്റ് ക്ലാസ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ ഐടിയില്‍ ബിഇ/ ബിടെക്.
ടെക്‌നീഷ്യന്‍
55 ശതമാനം മാര്‍ക്കോടെ സയന്‍സ് വിഷയങ്ങളില്‍ 12ാം അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് വിജയവും ഫിസിയോതെറാപ്പിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ ഡിപ്ലോമ
55 ശതമാനം മാര്‍ക്കോടെ സയന്‍സ് വിഷയങ്ങളില്‍ 12ാം അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് വിജയവും ഡയറ്ററ്റിക്‌സില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ ഡിപ്ലോമ
55 ശതമാനം മാര്‍ക്കോടെ സയന്‍സ് വിഷയങ്ങളില്‍ 12ാം അല്ലെങ്കില്‍ ഇന്റര്‍മീഡിയേറ്റ് വിജയവും MLT/ DMLT കുറഞ്ഞത് ഒരു വര്‍ഷത്തെ ഡിപ്ലോമ.
55 ശതമാനം മാര്‍ക്കോടെ സയന്‍സ് വിഷയങ്ങളില്‍ 12ാം അല്ലെങ്കില്‍ ഇന്റര്‍മീഡിയേറ്റ് വിജയവും ഇന്‍സ്ട്രുമെന്റേഷനില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ ഡിപ്ലോമ.
55 ശതമാനം മാര്‍ക്കോടെ സയന്‍സ് വിഷയങ്ങളില്‍ 12ാം അല്ലെങ്കില്‍ ഇന്റര്‍മീഡിയേറ്റ് വിജയവും ഇലക്ട്രിക്കലില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ ഡിപ്ലോമ.
ലബോറട്ടറി
അംഗീകൃത ബോര്‍ഡില്‍ നിന്ന് 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് വിജയം. ഒരു വര്‍ഷത്തെ ലബോറട്ടറി പരിചയം.
OR
എസ്.എസ്.എല്‍.സി വിജയം.
ഒരു വര്‍ഷം മൃഗ സൗകര്യത്തില്‍ പരിചയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."