HOME
DETAILS

ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി; പഠനവും കരിയര്‍ സാധ്യതകളുമറിയാം

  
Ashraf
May 28 2024 | 14:05 PM

career and study opportunities in audiology and speech language pathology


പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]

മനുഷ്യരുടെ  ശ്രവണ,  സംസാര സംവിധാനങ്ങള്‍ , അവയിലുണ്ടാകുന്ന തകരാറുകള്‍, പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വിശദ പഠനമാണ് ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP). ആശയ  വിനിമയപരാധീനതയുള്ളവര്‍ക്കിടയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് കഴിവും വൈദഗ്ധ്യവുമുള്ളവരെ സൃഷ്ടിക്കുക എന്നതാണ് ഈ കോഴ്‌സിന്റെ  ലക്ഷ്യം. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് അടക്കം  നാലു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം Rehabilitation Council of India (RCI) യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് . ക്ഷമ, സഹാനുഭൂതി, അനുകമ്പ, സേവന മനസ്ഥിതി തുടങ്ങിയ സ്വഭാവഗുണമുള്ളവര്‍ക്ക്  തിളങ്ങാന്‍ കഴിയുന്ന മേഖലയാണിത്.

കേള്‍വി ശക്തി പരിശോധിക്കുകയും ആവശ്യമായ ശ്രവ്യ ഉപകരണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന  ഓഡിയോളജിസ്റ്റുകളായും സംസാര വൈകല്യങ്ങള്‍ പരിഹരിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റുകളായും ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവര്‍ത്തിക്കാം.
ആശുപത്രികള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍,ശ്രവണ ഉപകരണ നിര്‍മാണ ശാലകള്‍, വൈകല്യമുള്ളവരെ സഹായിക്കുന്ന ഗവണ്‍മെന്റ്, ഗവണ്‍മെന്റിതര ഏജന്‍സികള്‍, റിസര്‍ച്ച് സെന്ററുകള്‍, ചൈല്‍ഡ് ഗൈഡന്‍സ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ തൊഴിലവസരങ്ങളുണ്ട്. യു.കെ, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യു.എസ്.എ മുതലായ വിദേശ രാജ്യങ്ങളിലും മികച്ച അവസരങ്ങളുണ്ട്. സ്വയംതൊഴില്‍ സംരംഭം എന്ന നിലയില്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ക്ലിനിക്കുകള്‍ക്കും സാധ്യതകളുണ്ട്. തുടര്‍പഠനത്തിന് താല്പര്യമുള്ളവര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍  മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (MASLP), എം.എസ്.സി ഇന്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, എം.എസ് സി ഇന്‍ ഓഡിയോളജി, പി.എച്ച്.ഡി പ്രോഗ്രാമുകള്‍ തുടങ്ങിയവയും ലഭ്യമാണ്. കൂടാതെ ഫോറന്‍സിക് സയന്‍സ്, ലിംഗ്വിസ്റ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്കും അവസരമുണ്ട് .

പഠനാവസരങ്ങള്‍ 
ഇന്ത്യയില്‍ ബി.എ.എസ്.എല്‍.പി പഠനത്തിന് പരിഗണിക്കാവുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. പ്ലസ് ടു വില്‍ ഫിസിക്‌സ്, കെമിസ്ട്രിക്ക് പുറമെ മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ ബയോളജി പഠിച്ചവര്‍ക്കാണ് പ്രവേശനയോഗ്യത. അഖിലേന്ത്യാ സ്ഥാപനങ്ങളില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. കേരളത്തില്‍ പ്ലസ് ടു മാര്‍ക്കടിസ്ഥാനത്തിലും.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസ്ഥാപനമായ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (AIISH) ഈ മേഖലയിലെ ഒരു പ്രമുഖ സ്ഥാപനമാണ്.
ഇത്തവണത്തെ പ്രവേശന പരീക്ഷ ജൂണ്‍ 9 നാണ്(www.aiishmysore.in ) . അപേക്ഷാ സമയം കഴിഞ്ഞു .

സ്വാമി വിവേകാനന്ദ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി റീഹാബിലിറ്റേഷന്‍ ട്രെയിനിംഗ് & റിസര്‍ച് (SVNIRTAR) കട്ടക്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സന്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റീസ്  ( NIEPMD) തമിഴ്‌നാട്, കോമ്പസിറ്റ് റീജനല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ്, റീഹാബിലിറ്റേഷന്‍ &  എംപവര്‍മെന്റ് ഓഫ് പഴ്‌സന്‍സ് വിത് ഫിസിക്കല്‍ ഡിസെബിലിറ്റീസ് (CRCSRE) ഗുവാഹത്തി എന്നീ സ്ഥാപനങ്ങളില്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) വഴി ബി.എ.എസ്.എല്‍.പിക്ക് അവസരമുണ്ട്(admission.svnirtar.nic.in). 


ജൂണ്‍ 23നാണ് പരീക്ഷ. അപേക്ഷാ സമയം കഴിഞ്ഞു. കൂടാതെ അലിയാവര്‍ ജംഗ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (മുംബൈ ,സെക്കന്ദരാബാദ്, കൊല്‍ക്കത്ത, നോയിഡ കേന്ദ്രങ്ങള്‍ ), പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (PGIMER) ചണ്ഡീഗഡ്, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍, ഡോ: എസ്.ആര്‍ ചന്ദ്രശേഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ബെംഗളൂരു, മണിപ്പാല്‍ കോളേജ് ഓഫ് ഹെല്‍ത്ത് പ്രൊഫഷന്‍സ് ,
 ഹോളി ക്രോസ്സ് കോളേജ്  ട്രിച്ചി (പെണ്‍കുട്ടികള്‍ക്ക് മാത്രം) തുടങ്ങിയ സ്ഥാപനങ്ങളിലും ബി.എ.എസ്.എല്‍.പി കോഴ്‌സ് ലഭ്യമാണ്.

 കേരളത്തില്‍ പഠിക്കാം
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (NISH) തിരുവനന്തപുരം,
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കേറ്റീവ് ആന്‍ഡ് കോഗ്‌നിറ്റീവ് ന്യൂറോ സയന്‍സസ് (ICCONS)
ഷൊര്‍ണൂര്‍ , ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് അലൈഡ് മെഡിക്കല്‍ സയന്‍സസ് കോഴിക്കോട് ,
മാര്‍ത്തോമ്മ കോളേജ്  കാസര്‍കോട് , എ.ഡബ്ല്യു.എച്ച് സ്‌പെഷല്‍ കോളജ് കോഴിക്കോട്
എന്നിവിടങ്ങളില്‍ അവസരമുണ്ട് . 
പ്രവേശനത്തിനായി  ജൂണ്‍ 15 നകം  എല്‍.ബി.എസ് സെന്റര്‍ (lbscentre.in) വഴി അപേക്ഷിക്കണം.  കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും
എന്‍ട്രന്‍സ്  പരീക്ഷ വഴി 
ബി.എ.എസ്.എല്‍.പി കോഴ്‌സിന് പ്രവേശനം നല്‍കുന്നുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  4 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago