ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്കായി മാത്രം നൽകുന്ന സ്കോളർഷിപ്പ്: അപേക്ഷിച്ചാൽ ലഭിക്കാനും സാധ്യതയേറെ, കൂടുതൽ അറിയാം
ക്യൂൻസ് യൂണിവേഴ്സിറ്റി ഇന്ത്യയിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി നൽകിവരുന്ന അക്കാദമിക് എക്സലൻസ് അവാർഡ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.2024 സപ്തംബറിൽ ഉപരിപഠനം ആരംഭിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനുള്ള അവസരം. ആകെ 15 സ്കോളർഷിപ്പുകൾ ആണ് ലഭ്യമായിട്ടുള്ളത്. അപേക്ഷകർ ഇന്ത്യൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഇന്ത്യൻ പൗരത്വവും വേണം.
ഇവർ പ്ലസ് ടു തലത്തിൽ 85% ഓ അതിനുമുകളിലോ സ്കോർ നേടിയിരിക്കണം. സ്കോളർഷിപ്പിലൂടെ ആദ്യവർഷ പഠനത്തിന്റെ ട്യൂഷൻ ഫീസിൽ 7,500 പൗണ്ടിന്റെ കിഴിവ് വിദ്യാർഥികൾക്ക് നേടാം. എൻറോൾമെന്റിന് ശേഷം മൊത്തം ഫീസിൽ ഇത്തരത്തിൽ ഇളവ് ലഭ്യമാകും.
അപേക്ഷ ഓൺലൈനിൽ ആണ് നൽകേണ്ടത്. ഒപ്പം ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് 750 വാക്കിൽ വിശദീകരിക്കുകയും വേണം. നിങ്ങളുടെ കരിയർ ഗോളുകളും കൂടി ചേർത്ത് ഉപന്യാസ രൂപത്തിൽ ആണ് ഇത് സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂൺ 7, ഇന്ത്യൻ സമയം രാത്രി 7.30 വരെയാണ്.
വിശദ വിവരങ്ങൾക്ക് സന്ദർശിക്കേണ്ട വെബ്സൈറ്റ്
qub.ac.uk/Study/international-students/international-scholarships/south-asia/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."