HOME
DETAILS

വിട്ടുവീഴ്ചയില്ലെന്ന് സിപിഐ- രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം

  
Web Desk
June 06 2024 | 04:06 AM

Dispute in LDF over Rajya Sabha seat

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം തുടങ്ങി. രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വിട്ടുവീഴ്ചയില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചു.

കൂടാതെ കേരള കോണ്‍ഗ്രസും എമ്മും ആര്‍.ജെ.ഡിയും സീറ്റ് ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കി. കോട്ടയത്തെ തോല്‍വിയോടെ സമ്മര്‍ദം ശക്തമാക്കുകയാണ് കേരള കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്ന് രാജ്യസഭാ സീറ്റുമായാണ് എല്‍.ഡി.എഫിലേക്ക് വന്നത്. കാലാവധി കഴിയുന്ന സീറ്റിന് അവകാശം തങ്ങള്‍ക്കു തന്നെയെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. 

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്ന ആര്‍.ജെ.ഡിയെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. കേരള കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് പരാതി. അവഗണന സഹിച്ച് മുന്നണിയില്‍ നില്‍ക്കുന്നതെന്തിനെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം. ഇതിനിടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് സി.പി.ഐ നേതാവ് കെ.കെ ശിവരാമന്‍ നടത്തിയത്.

പരാജയത്തിന് കാരണം ആഭ്യന്തര വകുപ്പാണെന്ന് ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാറും പറഞ്ഞു. പൊലിസ് ഭരണം ജനങ്ങളെ അകറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായി സി.പി.എം ഇന്നും നാളെയുമായി ചര്‍ച്ച നടത്തും. അതിനു ശേഷം എല്‍.ഡി.എഫ് യോഗം കൂടി അന്തിമ തീരുമാനത്തിലെത്തും. രാജ്യസഭാ സീറ്റ് സി.പി.ഐക്ക് നല്‍കി ഭരണ പരിഷ്‌കാര കമ്മിഷന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കാനാണ് സി.പി.എം ആലോചിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാണ് യുഎഇ തടവിലാക്കിയ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവി

uae
  •  9 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

പാലക്കാട് ജപ്തി ഭയന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  9 days ago
No Image

ഈ രണ്ട് എമിറേറ്റുകളിലെ താമസക്കാരാണ് യുഎഇയില്‍ ഏറ്റവും കുറവ് ഉറങ്ങുന്നത്...ഏതെല്ലാമെന്നറിയണ്ടേ?

uae
  •  9 days ago
No Image

മാമി തിരോധാനക്കേസ്: ഡ്രൈവര്‍ രജിത് കുമാറിനെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

Kerala
  •  9 days ago
No Image

കാലിഫോര്‍ണിയന്‍ കാട്ടുതീ യുഎസ്-ദുബൈ വിമാന സര്‍വീസിനെ ബാധിക്കുമോ? പ്രസ്താവനയുമായി എമിറേറ്റ്‌സ്

uae
  •  9 days ago
No Image

സംഭല്‍ ഷാഹി മസ്ജിദ്: കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണം- സുപ്രിം കോടതി 

National
  •  9 days ago
No Image

ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു

Kerala
  •  9 days ago
No Image

'ഗസ്സയെ ചുട്ടു കരിക്കാന്‍ ഇസ്‌റാഈലിന് നിങ്ങള്‍ നല്‍കിയ ഓരോ ഡോളറും കാട്ടു തീയായ് പടരുന്നത് കണ്ടില്ലേ...' ലോസ് ആഞ്ചല്‍സ് തീപിടുത്തത്തില്‍ സോഷ്യല്‍ മീഡിയാ പ്രതികരണം

International
  •  9 days ago
No Image

ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ജാമ്യമില്ല; ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  9 days ago