HOME
DETAILS

'ഞങ്ങള്‍ പോവുകയാണെന്ന് ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ച്' മൂന്നംഗ കുടുംബം ജീവനൊടുക്കി

  
Web Desk
June 10, 2024 | 4:44 AM

The family committed suicide by calling their relatives on the phone

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു കുടുംബം വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍. നെയ്യാറ്റിന്‍കരയിലെ തൊഴുക്കല്‍ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍ (52),  ഭാര്യ സ്മിത (45), മകന്‍ അഭിലാല്‍ (22) എന്നിവരാണു മരിച്ചത്. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് സൂചന.

ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഞങ്ങള്‍ കുടുംബസമേതം ജീവനൊടുക്കാന്‍ പോവുകയാണെന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തുകയായിരുന്നു.

എന്തോ ദ്രാവകം കുപ്പിയില്‍നിന്ന് കുടിച്ചു കസേരയില്‍ ഇരിക്കുന്ന മണിലാലിനെയാണ് ആദ്യം കണ്ടത്. വീടിനകത്തു കയറി നോക്കിയപ്പോള്‍ സ്മിതയെയും അഭിലാലിനെയും അവശനിലയിലും കണ്ടെത്തി. ഉടന്‍ തന്നെ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പലരില്‍ നിന്നും 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.  ഈ കടത്തിന് പലിശ നല്‍കാന്‍ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തികമായി തകര്‍ന്നതിനാല്‍ മരിക്കുന്നുവെന്നാണ് കുറിപ്പിലെഴിതിയിട്ടുളളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  7 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  7 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  7 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  7 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  7 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  7 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  7 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  7 days ago