HOME
DETAILS
MAL
പരിക്കേറ്റവരെ കുവൈത്ത് വിദേശകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും സന്ദര്‍ശിച്ചു
June 13 2024 | 12:06 PM
കുവൈത്ത് സിറ്റി: മംഗഫ് എന്‍.ബി.ടി.സിയില്‍ ലേബര്‍ ക്യാമ്പില്‍ ഇന്നലെയുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റവരെ കാണാന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല അല്യഹ്യയും ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്അവധിയും അല്‍അദാന്‍ ആശുപത്രിയില്‍ എത്തി.
പരിക്കേറ്റ ആളുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ആരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മംഗഫ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."