HOME
DETAILS
MAL
മുഹർറം സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
July 09 2024 | 19:07 PM
മദീന മുനവ്വറ: ഹിജ്റ പുതുവർഷാരംഭത്തിൻ്റെ ഭാഗമായി എസ്.ഐ.സി മദീന മുനവ്വറ സംഘടിപ്പിച്ച മുഹർറം സംഗമവും പ്രാർത്ഥനാ സദസ്സും യുഎഇ സുന്നി കൗൺസിൽ ചെയർമാൻ സയ്യിദ് പൂക്കോയ തങ്ങൾ ബാഅലവി ഉദ്ഘാടനം ചെയ്തു.
എസ്.ഐ.സി നാഷണൽ കമ്മിറ്റി ചെയർമാൻ സൈദ് ഹാജി മുന്നിയൂർ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബൂബക്കർ ദാരിമി ഒളവണ്ണ മുഖ്യപ്രഭാഷണം നടത്തി.
എസ്. ഐ.സി സൗദി നാഷണൽ കമ്മിറ്റി ഓർഗനൈസർ അഷ്റഫ് തില്ലങ്കേരി, മദീനാ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ശിഹാബ് സ്വാലിഹി വൈത്തിരി, ഹറമൈൻ സോൺ ഭാരവാഹികളായ അബ്ദുള്ള ദാരിമി, ഗഫൂർ താനൂർ, അഷ്കർ കുറ്റാളൂർ തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."