HOME
DETAILS

'ജീവന്‍ വേണമെങ്കില്‍ മുഴുവന്‍ ഫലസ്തീനികളും ഗസ്സ വിടണം' കൂട്ടക്കുരുതി മുന്നറിയിപ്പുമായി ഇസ്‌റാഈല്‍ 

  
Web Desk
July 11, 2024 | 3:59 AM

All civilians in Gaza City ordered to leave

ഗസ്സ: ഫലസ്തീനില്‍ കൂടുതല്‍ ക്രൂരമായ ആക്രമണത്തിനൊരുങ്ങുകയാണെന്ന സൂചനനല്‍കി എല്ലാവരോടും ഗസ്സ വിടാനുള്ള ഭീഷണിയുമായി ഇസ്‌റാഈല്‍ സൈന്യം. ഗസ്സാ സിറ്റിയിലെ യു.എന്‍ കേന്ദ്രം ബോബിട്ട് തകര്‍ത്തതിന് പിന്നാലെയാണ് ഇസ്‌റാഈലിന്റെ ഭീഷണി. ദാറുല്‍ ബലാഹിലെയും അസ്സവയ്ദയിലെയും ക്യാംപുകളിലേക്ക് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സുരക്ഷിതമായ ഇടനാഴികള്‍ തുറന്നിട്ടുണ്ടെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ടു. താരീഖു ബിന്‍ സിയാദ്, ഉമര്‍ മുഖ്തര്‍ എന്നീ തെരുവുകളും പടിഞ്ഞാറ് അല്‍റാഷിദ് (അല്‍ബഹര്‍) സ്ട്രീറ്റിലേക്കും അവിടെ നിന്ന് തെക്കോട്ടേക്കും കടക്കാനുള്ള സുരക്ഷിത ഇടനാഴികളുണ്ടെന്ന് ഇസ്‌റാഈല്‍ വിതരണംചെയ്ത ലഘുലേഖകളില്‍ പറയുന്നു. എന്നാല്‍, സുരക്ഷിത പ്രദേശം എന്ന് അവകാശപ്പെട്ടിരുന്ന പ്രദേശങ്ങള്‍ നേരത്തെയും പലതവണ ഇസ്‌റാഈല്‍ ആക്രമിച്ചിരുന്നു.

കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി മിസൈല്‍വര്‍ഷമുണ്ടായ ഖാന്‍യൂനുസില്‍നിന്ന് കൂട്ടപ്പലായനം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗസ്സയില്‍ എവിടേയും സുരക്ഷതത്വമില്ലാത്തതിനാല്‍ തങ്ങള്‍ എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികള്‍ ചോദിക്കുന്നത്. ഖാന്‍യൂനുസില്‍ കഴിഞ്ഞദിവസം അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ചുവരികയായിരുന്ന നാലു സ്‌കൂളുകള്‍ സയണിസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു.

മധ്യഗസ്സയില്‍ ചൊവ്വാഴ്ച രാത്രിയിലുടനീളം നടത്തിയ ആക്രമണത്തില്‍ ആറുകുട്ടികളടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. ഇവിടത്തെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചായിരുന്നു ബോംബ് വര്‍ഷം. ഡസനിലധികം പേര്‍ക്ക് പരുക്കേറ്റു. മധ്യ റഫയിലെ യിബ്‌ന, ശബൂറ അഭയാര്‍ഥി ക്യാംപുകളെയും ഇസ്‌റാഈല്‍ ആക്രമിച്ചു. പടിഞ്ഞാറന്‍ റഫയിലെ തലാലുല്‍ സുല്‍ത്താന്‍ പ്രദേശത്തും മിസൈല്‍ വര്‍ഷിച്ചു. ഖാന്‍ യൂനുസിലുണ്ടായ അഗ്‌നിബാധയില്‍ മൂന്നുപേരും മരിച്ചു.
24 മണിക്കൂറിനുള്ളില്‍ 52 പേരാണ് കൊല്ലപ്പെട്ടത്. 208 പേര്‍ക്ക് പരുക്കേറ്റു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 278 ദിവസം പിന്നിട്ടതോട ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 38,295 ആയി. 88,241 പേര്‍ക്കു പരുക്കേറ്റു. സ്‌കൂളുകള്‍ ബോംബിട്ട് തകര്‍ത്ത ഇസ്‌റാഈല്‍ നടപടി അപലപനീയമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും ഫ്രാന്‍സ് പറഞ്ഞു.

അധിനിവിശ്ട ഗോലാന്‍ കുന്നുകളില്‍ ഇന്നലെയും സയണിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഹിസ്ബുല്ല ആക്രമണം നടത്തി. ബകാഅ് താഴ് വാരത്ത് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു ഹിസ്ബുല്ലയുടെ നടപടി. ഡസന്‍ കത്യൂഷ മിസൈലുകള്‍ തൊടുത്തുവിട്ടതായി ഹിസ്ബുല്ല അറിയിച്ചു.

ചര്‍ച്ചകള്‍ക്കായി ഇസ്‌റാഈല്‍ സംഘം ദോഹയില്‍
ദോഹ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്‌റാഈല്‍ സംഘം ഖത്തറിലെത്തി. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരമാണ് മൊസാദിന്റെയും വിദേശകാര്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ദോഹയിലെത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  a day ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  a day ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  a day ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago