HOME
DETAILS

ശംസുൽ ഉലമ : ദേശീയ സെമിനാർ മാറ്റിവച്ചു

  
July 11, 2024 | 8:26 AM

Shamsul Ulama: National seminar postponed

 

കോഴിക്കോട്: വിശ്വപണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദീർഘകാല ജനറൽ സെക്രട്ടറിയുമായിരുന്ന ശൈഖുനാ ശംസുൽ ഉലമ (ന:മ) ഇ.കെ അബൂബക്കർ മുസ് ലിയാരുടെ മഹിതജീവിതം പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വേണ്ടി എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ച ശൈഖുനാ ശംസുൽ ഉലമ (ന:മ) ദേശീയ സെമിനാർ മാറ്റിവെക്കാൻ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു . സ്വാഗത സംഘം ഭാരവാഹികളുമായി കൂടിയാലോചിച്ചതിൻ്റെയും കൂടി അടിസ്ഥാനത്തിലാണ് തത്‌കാലം മാറ്റി വെക്കുന്നതെന്ന് പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലിയും ജനറൽ സെക്രട്ടറി റാശിദ് കാക്കുനിയും അറിയിച്ചു.

 

തികച്ചും സദുദ്ദേശപരമായി മൂന്ന് മാസം മുമ്പ് ഒരു പൊതു പരിപാടിയിൽ പ്രഖ്യാപിക്കുകയും സമസ്‌ത പ്രസിഡൻ്റ് ഉൾപ്പടെയുള്ളവരിൽ നിന്ന് തിയ്യതി നിശ്ചയിച്ചു മുന്നോട്ട് നീങ്ങിയ പരിപാടിയെ സമാന്തര സ്വാഗത സംഘം രൂപീകരിച്ച് ചില കേന്ദ്രങ്ങൾ ഭിന്നിപ്പിനും വിഭാഗീയതക്കും കോപ്പുകൂട്ടുന്ന സാഹചര്യത്തിലാണ് സംഘടന ഇത്തരമൊരു തീരുമാനമെടുക്കുന്നത്. സമസ്‌തയുടെ നേതാക്കളേയും അതിൻ്റെ തീരുമാനങ്ങളേയും ഇകഴ്ത്താനും അതിൻ്റെ മറവിലൂടെ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനും ശ്രമിക്കുന്ന വരെ കരുതിയിരിക്കണം. സമുദായത്തിൽ ഐക്യവും പരസ്‌പര സഹവർത്തിത്വം നിലനിർത്തേണ്ട ഇക്കാലത്ത് അതിന് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളുമായി ആരു കടന്നു വന്നാലും അത്തരക്കാർക്ക് അവസരം നൽകാതിരിക്കാനുള്ള വിവേകമാണ് നാം കാത്ത് സൂക്ഷിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: യുവതിക്ക് 9 വിരലുകൾ നഷ്ടമായ കേസ്; സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

National
  •  5 days ago
No Image

"ഫൈൻഡ് യുവർ ചാലഞ്ച്"; ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കം

uae
  •  5 days ago
No Image

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

ഷാർജ ബുക്ക്ഫെയറിലേക്ക് എളുപ്പമെത്താം; ദുബൈ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ്, ബോട്ട് സർവിസുകൾ

uae
  •  5 days ago
No Image

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന: മരവിപ്പിക്കാൻ തീരുമാനം, മന്ത്രിസഭാ ഉപസമിതി പരിശോധിക്കും; മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി; നിര്‍മാണം ഉടന്‍ ആരംഭിച്ചേക്കും

Kerala
  •  5 days ago
No Image

ഒറ്റക്കെട്ടായി പോരാടി സി.പി.ഐ;  ഒടുവില്‍ പി.എം ശ്രീ തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; സി.പി.എമ്മിന്റെ കീഴടങ്ങല്‍ വേറെ വഴിയില്ലാതെ

Kerala
  •  5 days ago
No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  5 days ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  5 days ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  5 days ago