HOME
DETAILS

കേന്ദ്ര സേനകളില്‍ യൂണിഫോം ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; ഐടിബിപി റിക്രൂട്ട്‌മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
July 11, 2024 | 2:32 PM

itbp head constable recruitment apply till august 5

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി (ഐ.ടി.ബി.പി) പൊലിസ് സേനയില്‍ റിക്രൂട്ട്‌മെന്റ്. ഹെഡ് കോണ്‍സ്റ്റബിള്‍ (എജ്യുക്കേഷന്‍ ആന്‍ഡ് സ്‌ട്രെസ് കൗണ്‍സിലര്‍) തസ്തികയില്‍ നിയമനമാണ് നടക്കുക. ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പെടുന്ന തസ്തികയാണിത്. ജൂലൈ ഏഴ് മുതല്‍ ആഗസ്റ്റ് 5 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ താഴെ,

തസ്തിക & ഒഴിവ്

ഐ.ടി.ബി.പി പൊലിസ് സേനയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 112.

പുരുഷന്‍മാര്‍ 96, വനിതകള്‍ 16 ഒഴിവുകളാണുള്ളത്. എസ്.സി, എസ്.ടി, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണമുണ്ടായിരിക്കും.

പ്രായപരിധി

2025 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

ശമ്പളം

25500 രൂപ മുതല്‍ 81,100 രൂപ വരെ.

യോഗ്യത

സൈക്കോളജി ഒരു വിഷയമായി അംഗീകൃത സര്‍വകലാശാല ബിരുദം.

അല്ലെങ്കില്‍ ബിരുദവും ബി.എഡും.

മറ്റ് വിവരങ്ങള്‍

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യാന്‍ ബാധ്യസ്ഥരായിരിക്കും. 10 ശതമാനം ഒഴിവുകള്‍ വിമുക്ത ഭടന്‍മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നും.

കായിക ക്ഷമത പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.


അപേക്ഷ ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷ ഫീസില്ല.

ഉദ്യോഗാര്‍ഥികള്‍ക്ക് https://recruitment.itbpolice.nic.in സന്ദര്‍ശിച്ച് വിജ്ഞാപനവും, അപേക്ഷ വിവരങ്ങളുമറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


itbp head constable recruitment apply till august 5



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമില്‍ കുടിയിറക്ക് നടപടികള്‍ പുനനരാംഭിച്ച് ഭരണകൂടം; തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ഭീതിയില്‍ 600 കുടുംബങ്ങള്‍ 

National
  •  16 days ago
No Image

ഇരുമ്പ് താഴ് ഉപയോഗിച്ച് അതിക്രൂരമായ ആക്രമണം: ബീഫ് സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ചു; കാപ്പ കേസ് പ്രതിയടക്കം 2 പേർ അറസ്റ്റിൽ

crime
  •  16 days ago
No Image

തീപിടുത്തം ഒഴിവാക്കാൻ കാറുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  16 days ago
No Image

പി‍ഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ; പിതാവിൻ്റെ സംശയം വഴിത്തിരിവായി

crime
  •  16 days ago
No Image

കൈക്കൂലി 'ജി-പേ' വഴി: ഭൂമി തരംമാറ്റാൻ 4.59 ലക്ഷം; റവന്യൂ ഓഫീസുകളിലെ അഴിമതിയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

crime
  •  16 days ago
No Image

ആരാധനാലയങ്ങൾക്ക് ലോകമാതൃക: ലോകത്തിലെ ആദ്യ 'LEED സീറോ കാർബൺ' സർട്ടിഫിക്കറ്റ് നേടി ഹത്തയിലെ അൽ റയ്യാൻ മസ്ജിദ്

uae
  •  16 days ago
No Image

ഹോസ്റ്റൽ മുറിയിൽ ബി.ബി.എ. വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  16 days ago
No Image

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ അധോലോക നേതാക്കൾ പിടിയിൽ; ഇന്ത്യയിലേക്ക് നാടുകടത്തും: സുരക്ഷാ ഏജൻസികളുടെ നീക്കം വിജയം

crime
  •  16 days ago
No Image

താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; സഊദിയിൽ ഒരാഴ്ചക്കിടെ 21,647 പേർ അറസ്റ്റിൽ

Saudi-arabia
  •  16 days ago
No Image

പുറംലോകം കാണാതെ രാവും പകലുമറിയാതെ...അതിഭീകരമാണ് ഇസ്‌റാഈല്‍ ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിച്ച ഭൂഗര്‍ഭ ജയിലറ

International
  •  16 days ago