HOME
DETAILS

അദാനിക്ക് നന്ദി, ഉമ്മന്‍ ചാണ്ടിയെ കുറിച്ച്  മൗനം ; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  
Web Desk
July 12, 2024 | 7:17 AM

/chief-minister-pinarayi-vijayan-inaugurated-the-trial-run-of-vizhinjam-port

തിരുവനന്തപുരം: ഒടുവില്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായി. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന അധ്യായത്തിന്റെ പുതിയ ഏടെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഏറെ അഭിമാനകരമായ നേട്ടമെന്നും കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. തുറമുഖത്ത് എത്തിയ ആദ്യ മദര്‍ ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോയുടെ സ്വീകരിച്ചാനയിക്കുന്ന ചടങ്ങും നടന്നു. പ്രതിപ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ചടങ്ങുകള്‍. തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. 

ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം ഇതോടെ ആരംഭിക്കുകയാണ്. പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 2028ഓടെ വിഴിഞ്ഞം സമ്പൂര്‍ണ തുറമുഖമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അദാനിയെ വാഴ്ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. അദാനി ഗ്രൂപ്പിന്റെ പ്രതിബദ്ധത നല്ലരീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാണിച്ച സഹകരണത്തിന് ചടങ്ങില്‍ സന്നിഹിതനായിരുന്ന കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. അതേസമയം, മുന്‍ മുഖ്യമന്ത്രിയെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. 

വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുന്നതിക്കുന്നതിനായി മുന്‍തുറമുഖ വകുപ്പ് മന്ത്രിമാരായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയും അഹമ്മദ് ദേവര്‍കോവിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമായത് ഇടതുപക്ഷത്തിന്റെ ഇച്ഛാശക്തി കൊണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന തുറമുഖ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും എംപിമാരും എംഎല്‍എമാരും അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരക്കുലോറിക്കടിയിൽ പെട്ട് ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

National
  •  7 days ago
No Image

ചെരിപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

Kerala
  •  7 days ago
No Image

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ആയിരത്തോളം തവണ; 418 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  7 days ago
No Image

ഫിഫ വേൾഡ് ഫുട്ബോൾ അവാർഡ് ചടങ്ങിന് ദുബൈ വേദിയാകും; പ്രഖ്യാപനവുമായി ജിയാനി ഇൻഫാന്റിനോ

uae
  •  7 days ago
No Image

സഊദിയിൽ മൂന്നാം ശീതതരംഗം; താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  7 days ago
No Image

നാല്‍പ്പതാം വയസ്സിലും ഒന്നാമന്‍; ഗ്ലോബ് സോക്കര്‍ അവാര്‍ഡ്‌സ് പുരസ്‌കാരത്തിനര്‍ഹനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; മികച്ച താരമായി ഡെംബലെ : Full List

latest
  •  7 days ago
No Image

ഉന്നാവ് ബലാത്സംഗക്കേസ്: ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്‌റ്റേ

National
  •  7 days ago
No Image

ജോലി നഷ്ടപ്പെട്ടോ? നോട്ടീസ് പിരീഡും ഗ്രാറ്റുവിറ്റിയും അറിയാം; യുഎഇയിലെ നിയമം പറയുന്നത് ഇങ്ങനെ

uae
  •  7 days ago
No Image

'എന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക'; അഗളിയില്‍ കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ മഞ്ജു രാജിവച്ചു

Kerala
  •  7 days ago
No Image

ലവ് ജിഹാദ് ആരോപിച്ച് പിറന്നാള്‍ പാര്‍ട്ടിക്കിടെ അതിക്രമം: ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഉള്‍പെടെ 25 പേര്‍ക്കെതിരെ കേസ്

National
  •  7 days ago