HOME
DETAILS

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് പ്രൈമറി സ്‌കൂള്‍ അധ്യാപകരാവാം; ഡി.എല്‍.എഡ് അപേക്ഷ ജൂലൈ 18 വരെ; കൂടുതലറിയാം

  
July 13 2024 | 11:07 AM

dld admission kerala apply till july 18

സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ 2024-26 അധ്യായന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ (ഡി.എല്‍.എഡ്) (എല്‍.പി/ യു.പി സ്‌കൂള്‍ അധ്യാപകരാകാനുള്ള)  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. നാല് സെമസ്റ്ററുകളിലായി രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധി. ജൂലൈ 18 വരെ അപേക്ഷ നല്‍കാം. 

ആര്‍ക്കൊക്കെ അപേക്ഷിക്കാം? 

ഹയര്‍ സെക്കന്‍ഡറി/ പ്ലസ് ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പരീക്ഷ മൂന്ന് ചാന്‍സിനുള്ളില്‍ പാസായിട്ടുള്ളവരെ മാത്രമേ അഡമിഷന് പരിഗണിക്കൂ. 

പ്രായപരിധി
17 വയസ്മുതല്‍ 33 വയസ് വരെ. (പ്രായം 1.7.2024 അടിസ്ഥാനമാക്കി കണക്കാക്കും.)

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസിളവുണ്ട്. 

ആകെ സീറ്റുകളില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങള്‍ക്ക് 40 ശതമാനം വീതവും, കൊമേഴ്‌സിന് 20 ശതമാനവും സീറ്റുകള്‍ നിജപ്പെടുത്തിയിരിക്കുന്നു. 

മറ്റ് വിവരങ്ങള്‍

റവന്യൂ ജില്ല അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുക. ഒരു വിദ്യാര്‍ഥി ഒരു റവന്യൂ ജില്ലയില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. സര്‍ക്കാര്‍/ എയ്ഡഡ് മേഖലയില്‍ വിവിധ ജില്ലകളിലായി ആകെ 101 ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളാണുള്ളത്. ഓരോ ജില്ലയിലുമുള്ള ടി.ടി.ഐകളും സീറ്റുകളും പ്രവേശന നടപടികളും അടങ്ങിയ വിജ്ഞാപനവും, അപേക്ഷ ഫോറവും www.education.kerala.gov.in ല്‍ നിന്നും ലഭിക്കും. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ പ്രവേശനമാഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേല്‍വിലാസത്തില്‍ ജൂലൈ 18നകം നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയില്‍ അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കണം. എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം. 

മാനേജ്‌മെന്റ് ക്വോട്ടയിലേക്ക് എയ്ഡഡ് ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. പകര്‍പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. 

യോഗ്യത പരീക്ഷക്ക് ലഭിച്ച മാര്‍ക്ക് (80 ശതമാനം), ഇന്റര്‍വ്യൂ മാര്‍ക്ക് (10 ശതമാനം), സ്‌പോര്‍ട്‌സ് / ഗെയിംസ്/ കലോത്സവം എന്നിവക്ക് ലഭിച്ച മാര്‍ക്ക് 10 ശതമാനം എന്നിങ്ങനെ കണക്കിലെടുത്താണ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. സംവരണ മാനദണ്ഡങ്ങള്‍ ബാധകം. 

അപേക്ഷ/ വിജ്ഞാപനം: www.education.kerala.gov.in

dld admission kerala apply till july 18

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  a day ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  a day ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  a day ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  a day ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  a day ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  a day ago