HOME
DETAILS

മുസ്‍ലിം സ്ത്രീയുടെ ജീവനാംശം: സുപ്രിംകോടതി വിധി വ്യക്തിനിയമ ബോര്‍ഡ് ചോദ്യംചെയ്യും

  
Web Desk
July 15, 2024 | 1:09 AM

All India Muslim Law Board to Challenge Supreme Court's Alimony Verdict

ന്യൂഡല്‍ഹി: വിവാഹമോചനം നേടിയ മുസ്‍ലിം സ്ത്രീകള്‍ക്ക് ജീവനാംശം നിയമപരമായി തന്നെ ആവശ്യപ്പെടാമെന്ന സുപ്രിംകോടതി വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ്. ഡല്‍ഹിയില്‍ ചേര്‍ന്ന വ്യക്തിനിയമ ബോര്‍ഡിന്റെ നിര്‍വാഹകസമിതി യോഗത്തിലാണ് തീരുമാനം. വിവാഹമോചിതയായ സ്ത്രീക്ക് ഇദ്ദ (പുനർവിവാഹത്തിന് മുമ്പുള്ള നിര്‍ബന്ധിത ഇടവേള) ഇരിക്കുന്ന സമയത്ത് മാത്രമാണ് ജീവനാംശത്തിന് അര്‍ഹതയുള്ളൂവെന്നും അതിന് ശേഷം അവര്‍ക്ക് പുനർവിവാഹം ചെയ്യാമെന്നുമാണ് ശരീഅത്ത് നിയമം.

ഇതിന് വിരുദ്ധമായ സുപ്രിംകോടതി വിധി ശരീഅത്ത് നിയമം അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി. വിവാഹമോചിതയായ സ്ത്രീയുടെ കൂടെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ചെലവിന് കൊടുക്കേണ്ട ബാധ്യത പുരുഷനുണ്ട്. വിവാഹമോചിതയായ സ്ത്രീക്ക് ഉപജീവനത്തിന് പ്രയാസമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വഖ്ഫ് ബോര്‍ഡുകള്‍ക്ക് ഇടപെടാവുന്നതാണെന്നും വ്യക്തി നിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടി.

വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്കും ക്രിമിനല്‍ നടപടി ക്രമത്തിലെ മതേതര വ്യവസ്ഥ പ്രകാരം മുന്‍ ഭര്‍ത്താവില്‍നിന്ന് ചെലവിന് തേടാന്‍ അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ച് കഴിഞ്ഞയാഴ്ചയാണ് വിധി പുറപ്പെടുവിച്ചത്. ഭാര്യയെ വിവാഹമോചനം ചെയ്യുന്ന പുരുഷന്‍ 1986ലെ മുസ്‌ലിം വ്യക്തി നിയമപ്രകാരമുള്ള നഷ്ടപരിഹാരവും മറ്റു ആനുകൂല്യങ്ങളും നല്‍കിയാലും 1974ലെ ക്രിമിനല്‍ നടപടി ക്രമം (സി.ആര്‍.പി.സി) 125ാം വകുപ്പ് പ്രകാരം മാസം തോറും ചെലവിനുകൂടി നല്‍കണമെന്നാണ് കോടതിയുടെ വിധി.

The All India Muslim Law Board plans to challenge the Supreme Court's recent alimony verdict. Learn more about the implications and legal arguments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  a day ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  a day ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  a day ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  a day ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  a day ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  a day ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  a day ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  a day ago