സമസ്ത മുശാവറ അംഗം കെ.പി.സി തങ്ങള്‍ വല്ലപ്പുഴ അന്തരിച്ചു
സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് കെ.പി.സി തങ്ങള്‍(70) അന്തരിച്ചു. ഖബറടക്കം രാവിലെ 8:00 മണിക്ക് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ.
സയ്യിദ് ഹാഷിം മുത്തുക്കോയ തങ്ങളുടെയും സയ്യിദത്ത് കുഞ്ഞി ബീവിയുടെയും മകനായി 1952 ല്‍ കുളത്തൂരാണ് ജനനം. മദ്‌റസയിലും എല്‍.പി സ്‌കൂളിലുമായി പ്രാഥമിക പഠനത്തിന് ശേഷം പൂക്കാട്ടിരി, ചെറുകര, വണ്ടുംതറ,എടപ്പലം എന്നിവിടങ്ങളിലെ ദര്‍സുകളിലും പൊട്ടിച്ചിറ അന്‍വരിയ്യ അറബിക് കോളജിലും പഠനം തുടര്‍ന്നു. 1975 ല്‍ ജാമിഅ നൂരിയ അറബിക് കോളജിലും ചേര്‍ന്ന് പഠിച്ചു.
വാപ്പു മുസ്‌ലിയാര്‍ പൈലിപ്പുറം, കെ.കെ സൈതാലി മുസ്‌ലിയാര്‍ വണ്ടുംതറ, പി.പി അബ്ബാസ് മുസ്‌ലിയാര്‍ വണ്ടുംതറ, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്‌റത്ത്. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന അധ്യാപകര്‍.
ചെമ്മന്‍കുഴി, ചെറുകോട്, മേലെ പട്ടാമ്പി എന്നിവിടങ്ങളിലായി 25 വര്‍ഷം ദര്‍സ് നടത്തി. ഇപ്പോള്‍ വല്ലപ്പുഴ ദാറുന്നജാത്തില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു.
2008ല്‍ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജംഇയ്യത്തുല്‍ ഉലമയുടെ ജില്ല വൈസ് പ്രസിഡന്റും, താലൂക്ക് പ്രസിഡന്റുമാണ്. വല്ലപ്പുഴ ദാറുനജ്ജാത്ത് ചെയര്‍മാനും, പട്ടിക്കാട് ജാമിഅ, പൊട്ടിച്ചിറ അന്‍വരിയ്യ കോളേജുകളുടെ കമ്മിറ്റി അംഗവുമാണ്.
വരവൂർ,മരുതൂർ,അപ്പംകണ്ടം, എരവത്ര, കല്ലട്ടുപാലം, പൂവക്കോട്, വല്ലപ്പുഴ മാട്ടായി, സിദ്ദീഖിയ്യ ജുമുഅമസ്ജിദ് ചെറുകോട്, തഖ് വ ജുമുഅ മസ്ജിദ് തിയ്യാട്, മൈലാടിപ്പാറ, തിത്തിപ്പടി ഇരുങ്കുറ്റൂർ, ചേർപ്ലശ്ശേരി എലിയപറ്റ ചേരികല്ല്, മുണ്ടകോട്ട്കുറുശ്ശി, കള്ളാടിപറ്റ, കുറ്റിക്കോട്, പട്ടിത്തറ, കൈലിയാട് ബദ്രിയ്യ, അത്താണി,കൂറ്റനാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഖാസിസ്ഥാനം വഹിച് കൊണ്ടിരിക്കുന്നു.
സയ്യിദ് ബൽക്കീസ് ആറ്റ ബീവി ശരീഫ ആണ് ഭാര്യ. മക്കൾ സയ്യിദ് അബ്ദുറഹ്മാൻ മുത്തുക്കോയ തങ്ങൾ അൽ ബുഖാരി ഫൈസി ( ജംഇയ്യത്തുൽ മുദരിസീൻ പാലക്കാട് ജില്ലാ പ്രസിഡണ്ട്), സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ അൽ ബുഖാരി ഫൈസി ( ജംഇയ്യത്തുൽ ഖുതുബാഅ് പാലക്കാട് ജില്ല ട്രഷറർ), സയ്യിദ് മുഹമ്മദ് ഹാഷിം തങ്ങൾ അൽ ബുഖാരി ഹുദവി (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗൺസിലർ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."