HOME
DETAILS

ജീവനക്കാർക്കുണ്ടായിരിക്കേണ്ട പത്തു കഴിവുകൾ ; മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല വിശദീകരിക്കുന്നു

  
Web Desk
July 17 2024 | 07:07 AM

Satya Nadella evaluates 10 skills Microsoft employees should have

1.  ക്ലൗഡ് വിദഗ്‌ധരാവുക: 

അസുറിനൊപ്പം ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്ക് മൈക്രോസോഫ്റ്റ് വലിയ മുന്നേറ്റം നടത്തി. ക്ലൗഡ് പ്ലാറ്റ്‌ഫോമുകളും അവയുടെ സേവനങ്ങളും മനസ്സിലാക്കുന്നത് പ്രധാനമാണ്.

അസുരയെന്നത് മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമാണ്. അതിൻ്റെ ആഗോള ഇൻഫ്രാസ്ട്രക്ചർ വഴി ഏതു വ്യക്തികൾക്കും കമ്പനികൾക്കും ആപ്ലിക്കേഷനുകളെ  കുറിച്ചുള്ള ഞ്യാനമുണ്ടെൽ സേവനങ്ങൾ ലഭ്യമാകും. അസുര കമ്പ്യൂട്ടിങ് ഉപയോഗിച്ച് ഫയലുകൾ വിശകലനം ചെയ്യാനും, പഠിക്കാനും പരിശോധിക്കാനും, മാനേജ്മെന്റുകൾക്ക് മാത്രം ആക്സസ്ബിലിറ്റി ചെയ്യാനുമായി വികസിപ്പിച്ചെടുത്തതാണ് അസുറെ.


2. എ.ഐ  ഡാറ്റാ സാക്ഷരത നേടുക;

സാങ്കേതികവിദ്യയിൽ എ.ഐ  ഒരു പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. അത്കൊണ്ട് തന്നെ എ.ഐ ഡാറ്റകളെ കുറിച്ചുള്ള  ആശയങ്ങളിൽ  ജ്ഞാനമുണ്ടാകുകയും അവ വിശകലനം ചെയ്യുന്നതിനുള്ള പ്രവർത്തി പരിചയവും വളരെ വിലപ്പെട്ടതാണ്. 


3. പഠനത്തോടുള്ള ആജീവനാന്തകാല അഭിനിവേശം അല്ലങ്കിൽ താല്പര്യം നിലനിർത്തുക;

സാങ്കേതികവിദ്യയെന്നത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന അനന്തമായൊരു പ്രക്രിയയാണ്. പഠിക്കാനും പൊരുത്തപ്പെടാനുമുള്ള സന്നദ്ധത നിർണായകമാണ് ഓരോ വ്യക്തിയെയും സാക്ഷരതയിൽ ഊന്നിയുറപ്പിച്ചു നിർത്തുന്നത്. നിരന്തരം അറിവ് നേടാനുള്ള ഒരു അഭിനിവേശം ഏതൊരാളെയും ഉന്നതിയിലേക്ക് തന്നെ ഉയർത്തിക്കാട്ടും.


4. ഉപഭോക്തൃ മുൻഗണന;

ഉപഭോക്തൃ സംതൃപ്തിക്ക് മൈക്രോസോഫ്റ്റ് ശക്തമായ ഊന്നൽ നൽകുന്നുണ്ട്. ഉപഭോഗ്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കുകയും, അവരെ പരിഗണിക്കുകയും, നല്ല രീതിയിലുള്ള പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നത് നല്ലൊരു ഉപഭോക്തൃ സംതൃപ്തിക്ക് വഴിയൊരുക്കുന്നു. ഇത് മൈക്രോസ്ഫ്റ്റിന് എന്നല്ല മറ്റെല്ലാ കമ്പനികൾക്കും ബാധകമാവുന്നതും ഉത്തരവാദിത്വവുമാകേണ്ട ഒരു കാര്യം കൂടിയാണ്. 

5. ആശയവിനിമയവും സഹകരണവും;

മൈക്രോസോഫ്റ്റിന് അകത്തും പുറത്തുമുള്ള ചെറുതും വലുതുമായ തട്ടിലുള്ള എല്ലാ പ്രവർത്തകരും തമ്മിൽ എല്ലാ അന്തരങ്ങളും മറന്നു കൊണ്ട്   ആശയവിനിമയവും സഹകരണവും നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു സ്ഥാപനത്തിലെ പ്രവർത്തകർ പരസപരം സഹകരണ മനോഭാവം പ്രകടിപ്പിക്കുന്നത് അവർക്കിടയിലെ ബന്ധങ്ങളെ കൂടുതൽ ശക്തി പെടുത്തുന്നു. 


6. വളർച്ചയുടെ മാനസികാവസ്ഥ; 

തെറ്റുകളിൽ നിന്ന് പഠിക്കാനും വെല്ലുവിളികളെ സ്വീകരിക്കാനുമുള്ള സന്നദ്ധത സേവകരാവുന്നത് പ്രവർത്തകരെ കൂടുതൽ ഊർജ്ജസ്ഥരാക്കുന്നു. ഓരോരുത്തരിലുമുള്ള വളർച്ചയ്ക്കും വലിയ തോതിൽ ഇത് സഹായിക്കുന്നു. മറ്റൊരാളുടെ വിജയത്തിൽ സന്തോഷിക്കുകയും, തകർച്ചയിൽ കൂടെ നിൽക്കുന്നവരുമാവുക. വെല്ലുവിളികളെ വ്യക്തി പരമായെടുക്കാതെ മനുഷ്യസഹചമായി കണ്ടുകൊണ്ട് 
വളർച്ചകളിലേക്ക് നയിക്കുക. 


7. പ്രതിരോധശേഷിയും പൊരുത്തപ്പെടുത്തലും;

സാങ്കേതിക വ്യവസായം അതിവേഗമാണ്. മാറ്റങ്ങൾ കൈകാര്യം ചെയ്യാനും തിരിച്ചടികളിൽ നിന്ന് തിരിച്ചുവരാനുമുള്ള കഴിവ് പ്രധാനമായതാണ്. ഒരു പരിധി വരെ കാര്യങ്ങളിൽ പൊരുത്തപ്പെടുക. വിയോജിപ്പിനു പകരം സ്വയമൊരു പ്രതിരോധ ശേഷി ആർജ്ജിച്ചെടുക്കുക. ക്ഷമയോടെ കാര്യങ്ങൾ ഗവനിക്കുകയും, പെരുമാറുകയും ചെയ്യുക.


8.  മുൻകൈയും പ്രശ്‌നപരിഹാരവും; 

സ്വതന്ത്രമായി പ്രശ്നങ്ങൾ പരിഹരിക്കാനും പിരിച്ചുവിടാനുമുള്ള കഴിവ് വളരെ വിലമതിക്കുന്ന ഒന്നാണ്. വ്യക്തിപരമായതും എല്ലാത്തിലും ഒക്കെ ഇത്തരം മനോഭാവത്തോടു കൂടിയുള്ള സമീപനം നിങ്ങളെ ശാന്തനാക്കുന്നു, നിങ്ങൾക്ക് സമാധാനപരമായ അന്തരീക്ഷം നൽകുന്നു. മറ്റുള്ളവരുടെ സങ്കടങ്ങളിലും പ്രശ്നങ്ങളിലും ഒരു പരിധി വരെ സഹായിക്കാൻ മുൻകൈ എടുക്കുക. സംഘർഷങ്ങൾക്ക് വഴിയൊരുക്കാതെ അവരെ ചേർത്ത് പിടിക്കുക.


9. ബന്ധങ്ങളും വിശ്വാസവും കെട്ടിപ്പടുക്കുക; 

ആത്മവിശ്വാസം വളർത്തുന്നതിനും സഹകരണ മനോഭാവം വളർത്തുന്നതിനും ശക്തമായ വ്യക്തിപര കഴിവുകൾ പ്രധാനമാണ്. 
സ്ഥാപനങ്ങൾ എന്ന പോലെ ഇത് സമൂഹത്തിലും നിങ്ങളുടെ കുടുംബങ്ങളിലും അത്യാവശ്യമായി ഒരു ഘടകമാണ്. 
വിശ്വസ്തത കെട്ടിപ്പടുക്കുക എന്നതിലും പ്രയാസമുള്ള മറ്റൊരു കാര്യമില്ല. ആളുകളിൽ വിശ്വാസം സൃഷ്ട്ടിക്കാൻ ആദ്യം സ്വയം വ്യക്തി മൂല്യം കൽപ്പിക്കുക.


10. മറ്റുള്ളവർക്കുള്ള വളർച്ചാ മാനസികാവസ്ഥ ഒരുക്കുക ;

മറ്റുള്ളവരെ പഠിക്കാനും വികസിപ്പിക്കാനും സഹായിക്കാനുള്ള കഴിവ് മൂല്യവത്തായ നേതൃത്വഗുണമാണ്. സഹപ്രവർത്തക്കാരോടുള്ള മനോഭാവം ഏറെ പ്രധാനപെട്ടതാണ്. നിങ്ങളോടപ്പമുള്ളവർക്കും നിങ്ങളെ പോലെ തന്നെ വളർച്ച നേടേണ്ടതുണ്ട്. അതിനാൽ സഹായങ്ങൾ ചെയ്തു കൊണ്ട് കൂടെയുള്ളവരെയും ഉയരങ്ങളിലെത്തിക്കാൻ നിങ്ങളുടെ കാരങ്ങൾക്കാവുമെന്ന് ഓർക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  43 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago