HOME
DETAILS

'എവിടെ നിങ്ങളുടെ സിന്ദൂരം' ഉത്തരഖണ്ഡില്‍ ക്രിസ്തു മതവിശ്വാസികളുടെ പ്രാര്‍ഥനക്കിടെ ആക്രമണം അഴിച്ചു വിട്ട് ഹിന്ദുത്വ സംഘം

  
Web Desk
July 17, 2024 | 9:53 AM

 Hindutva mob attacks Christian prayer meet in Dehradun

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്തുമത പ്രാര്‍ഥനക്കെത്തിയവര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ട് ഹിന്ദുത്വ സംഘം. ജൂലൈ 14ന് നടന്ന യോഗത്തിലാണ് ആക്രമണമുണ്ടായത്.  പ്രദേശത്തെ ഒരു വീട്ടില്‍ വെച്ചായിരുന്നു പ്രാര്‍ഥന സംഗമം നടന്നത്. പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെ ഒരു സംഘം ഹിന്ദുത്വ അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. 

അതിക്രമിച്ചു കയറിയ സംഘം പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തി. പ്രാര്‍ഥനക്കെത്തിയവരെ അക്രമിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം പ്രാര്‍ഥന സംഘത്തിലുണ്ടായിരുന്നു. അക്രമത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു.

കുട്ടത്തിലെ കൈക്കുഞ്ഞുമായെത്തിയ യുവതിയോട് സിന്ദൂരവും താലിയും എവിടെ എന്ന് ചോദിച്ചായിരുന്നു സംഘത്തിന്റെ അക്രമം. കുട്ടികളെ പോലും സംഘം വെറുതെ വിട്ടില്ല. അവരുടെ തലയില്‍ കുത്തിപ്പിടിച്ച് എന്തിനാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയതെന്ന് ചോദിച്ചു. ഇനിയൊരിക്കലും ഞായറാഴ്ചയിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കരുതെന്ന് താക്കീതും കുട്ടികള്‍ക്ക് നല്‍കി.

കൂടാതെ അക്രമികള്‍ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ കൊള്ളയടിച്ചാണ് ക്രിസ്ത്യാനികള്‍ ജീവിക്കുന്നതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അവര്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്.


''അവര്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. എന്താണ് കാര്യമെന്ന് അവരോട് ചോദിച്ചു. മറുപടി പറയാതെ അവര്‍ മുറിക്കുള്ളില്‍ കയറി ഞങ്ങള്‍ മതപരമായ സംഭാഷണം നടത്തുകയാണെന്ന് പറഞ്ഞ് ആക്രോശിച്ചു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന് അവരോട് പറഞ്ഞു. അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ, അവര്‍ ഞങ്ങളോട് ആക്രോശിക്കാന്‍ തുടങ്ങി. ഞങ്ങളുടെ വിശ്വാസത്തില്‍ പെട്ടവര്‍ രക്തം കുടിക്കുന്നവരാണെന്നും സ്ത്രീകള്‍ സിന്ദൂരം ധരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. വ്യക്തി ജീവിതത്തില്‍ ചെയ്യുന്നതിനൊന്നും മറ്റൊരാളോട് മറുപടി പറയേണ്ടതില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. അതിനു ശേഷം ഞങ്ങളുടെ വീട് അവര്‍ തകര്‍ത്തു.''അക്രമത്തെ കുറിച്ച് പാസ്റ്റര്‍ രാജേഷ് ഭൂമിയുടെ ഭാര്യ ദീക്ഷ പോള്‍ വിവരിക്കുന്നു. 


സംഘം തങ്ങളുടെ മാതാപിതാക്കളെ തല്ലിച്ചതക്കുന്നത് കുട്ടികള്‍ ദയനീയമായി നോക്കി നിന്നു. ഞങ്ങളുടെ ലാപ്‌ടോപ്പുകള്‍ അവര്‍ തറയിലേക്കെറിഞ്ഞു. എന്റെ മകന് ആറു വയസേ ഉള്ളൂ. മകള്‍ക്ക് ഒരു വയസും. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുമായാണ് എല്ലാവരും പ്രാര്‍ഥനക്കെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ദേവേന്ദ്ര ദോഭാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. മുന്‍ സൈനികനെന്ന് അവകാശപ്പെടുന്ന ഇയാള്‍ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. സംഭവത്തില്‍ ദേവേന്ദ്ര ദോഭാല്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  18 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  18 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  18 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  18 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  18 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  18 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  18 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  18 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  18 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  18 days ago