യു.എ.ഇ; എമിറേറ്റ്‌സ് ഐഡി പുതുക്കാൻ മറന്നാലോ,നഷ്ടപ്പട്ടാലോ എന്ത് ചെയ്യും
യു.എ.ഇ പൗരന്‍മാര്‍ക്കും, പ്രവാസികള്‍ക്കും വ്യത്യസ്ത ഐഡികള്‍ നല്‍കിയിട്ടുണ്ട്. എന്നിരുന്നാല്‍ തന്നെ എമിറേറ്റ്‌സ് ഐഡി എല്ലാവര്‍ക്കും നിര്‍ബന്ധമാണ്, ഇത് നഷ്ടപ്പെട്ടാലോ, പുതുക്കാന്‍ മറന്നാലോ കനത്ത പിഴ ഒടുക്കേണ്ടതായിവരാം. എമിറേറ്റ്‌സ് ഐഡി സേവനങ്ങള്‍, വിസ സേവനങ്ങള്‍, തുടങ്ങി 14 നിയമലംഘനങ്ങളെക്കുറിച്ചാണ് പറയുന്നത്. ഓരോ നിയമലംഘനത്തിന്റെയും തരത്തിനനുസരിച്ച് പ്രതിദിനം 20 മുതല്‍ 20000 ദിര്‍ഹം വരെ പിഴ ഒടുക്കേണ്ടതായിവരും.
താമസവും,വിദേശകാര്യവുമായി ബന്ധപ്പെട്ട 6 ഇനം പിഴകള്‍
കമ്പനി പ്രതിനിധി കമ്പനിയുടേതല്ലാത്ത സേവനം പാസ്‌പോര്‍ട്ട് ജീവനക്കാരന് സമര്‍പ്പിക്കുന്നത്.
കമ്പനിയുടേതല്ലാത്ത ഡാറ്റാ ഇ-ദിര്‍ഹം വഴി നല്‍കുന്നത്
കമ്പനി പ്രതിനിധിയുടെ കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇടപാടുകള്‍ സമര്‍പ്പിക്കുമ്പോള്‍ കാര്‍ഡ് കൈവശം വക്കുന്നതിനുള്ള പിഴ
സേവന കേന്ദ്രങ്ങളിലെ തൊഴില്‍ സംവിധാനം ലംഘിച്ചാല്‍
ഐസിപിക്ക് നല്‍കിയ പ്രതിജ്ഞകള്‍ ലംഘിക്കുമ്പോള്‍
ഇത്തരത്തിലുള്ള ഓരോ ലംഘനങ്ങള്‍ക്കും 500 ദിര്‍ഹം വരെ പിഴ ഒടുക്കേണ്ടതായി വരും.
5000 ദിര്‍ഹം വരെ പിഴ ഒടുക്കേണ്ടതായ ലംഘനങ്ങള്‍
ഐസിപി സിസ്റ്റങ്ങളുടെ ദുരുപയോഗം
ഐസിപി ജീവനക്കാരുടെ ജോലിക്ക് തടസ്സം നില്‍ക്കുകയും, സഹകരിക്കാതിരിക്കുകയും ചെയ്യുക
ഐസിപി സേവനങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ പണമടക്കാന്‍ സാധിക്കാതെ വരിക.
എമിറേറ്റ്‌സ് ഐഡി പുതുക്കലുമായി ബന്ധപ്പെട്ട പിഴകള്‍
താമസക്കാര്‍ക്ക് ഐഡി ലഭിക്കാന്‍ വൈകുകയോ ഐഡി കാലാവധി കഴിഞ്ഞ് 30 ദിവസത്തിനകം പുതുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ കുറഞ്ഞത് ദിവസം 20 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെ പിഴ ഒടുക്കേണ്ടതായി വരും എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടാല്‍
എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ട് പോകുകയോ,മോഷ്ടിക്കപ്പെടുകയോ, ചെയ്താല്‍ ഉടന്‍ ഐസിപിയില്‍ അറിയിക്കുകയും, പുതിയ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുകയും വേണം. ഇതിനായി 300 ദിര്‍ഹം ഫീസായി നല്‍കണം ഐസിഎ വെബ്‌സൈറ്റുകളിലെ ഫോറം വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 40 ദിര്‍ഹം അപേക്ഷഫീസും നല്‍കണം. ടൈപ്പിംഗ് സെന്ററുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 70 ദിര്‍ഹം അപേക്ഷഫീസായി നല്‍കേണ്ടതുണ്ട്.
പിഴകളില്‍ നിന്ന് ഒഴിവാക്കല്‍
പ്രത്യേക സാഹചര്യങ്ങളില്‍ എമിറേറ്റികള്‍ക്കും, താമസക്കാര്‍ക്കും പിഴകളില്‍ നിന്ന ഇളവ് അഭ്യര്‍ത്ഥിക്കാം, അത്തരം സാഹചര്യങ്ങള്‍.
രാജ്യം വിട്ട് മൂന്നുമാസം രാജ്യത്തിനു പുറത്തു താമസിക്കുന്ന സമയത്ത് ഐഡി കാലാഹരണപ്പെട്ട വ്യക്തി.
കേസുകളില്‍പ്പെട്ട് നാടുകടത്തപ്പെട്ട സമയത്ത് ഐഡി കാലാഹരണപ്പെട്ട വ്യക്തി
രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്നതിനുമുന്‍പ് ഐഡി ലഭിക്കാത്ത വ്യക്തി
കിടപ്പിലായ അല്ലെങ്കില്‍ ഒരു പകര്‍ച്ചവ്യാധി ബാധിച്ച, ഒരാള്‍ക്ക് അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റോടെ പിഴയില്ലാതെ ഐഡി പുതുക്കാം.
എമിറേറ്റ്‌സ് ഐഡി പുതുക്കുന്നതിനും, അപ്‌ഡേറ്റ് ചെയ്യുന്നതിനും കാലതാമസം എടുക്കുന്നത് കമ്പ്യൂട്ടര്‍ തകരാറുകൊണ്ടാണെങ്കില്‍ പിഴ ഒടുക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."