HOME
DETAILS

മഴ ശക്തമായി: ഡാമുകളിൽ ജലനിരപ്പുയർന്നു 

  
ജംഷീർ പള്ളിക്കുളം
July 18, 2024 | 2:45 AM

Heavy Rain Increases Water Levels in Dams; Red Alert Likely in Four Dams

 

പാലക്കാട്: കർക്കിടകത്തിലെ ശക്തമായ മഴയിൽ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുതുടങ്ങി. ഡിസാസ്റ്റർ മാനേജ്മെൻ്റ് അതേറിറ്റിയുടെ കണക്കു പ്രകാരം ഇടുക്കി ലോവർ പെരിയാർ (100 ശതമാനം), കല്ലാർക്കുട്ടി (98.44), പെരിങ്ങൽകത്ത് (87.03), മൂഴയാറ് (86.81), കാഞ്ഞിരപ്പുഴ (89), മംഗലം (82), ശിരുവാണി (80) ഡാമുകളിൽ സംഭരണശേഷിയുടെ എൺപത് ശതമാനത്തിലധികവും ജലമെത്തിയിട്ടുണ്ട്.

നെയ്യാർ (77), മാട്ടുപ്പെട്ടി (76.57), മലങ്കര (75), വാഴാനി (72), കുറ്റ്യാടി (70.19) ഡാമുകളിൽ 70 ശതമാനത്തിലധികം ജലമെത്തിയിട്ടുണ്ട്. ലോവർ പെരിയാർ (100 ശതമാനം), കല്ലാർകുട്ടി (98.48), ഇരട്ടയാറ് (53.26), മൂഴയാറ് (86.81) ഡാമുകൾ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന കണക്കുകളിലെത്തിയിട്ടുണ്ട്.

പെരിങ്ങൽകുത്ത് (87.03), മംഗല (80) ഡാമുകളാണ് ഓറഞ്ച് അലർട്ട് ലെവലിലെത്തിയത്. കല്ലട (62), പൊൻമുടി (56.61), ബാണാസുര സാഗർ (51.12), പോത്തുണ്ടി (51), കാരാപ്പുഴ (50) എന്നീ ഡാമുകളിലാണ് സംഭരണ ശേഷിയുടെ പകുതിയിലധികം ജലമെത്തിയിട്ടുള്ളത്.

എന്നാൽ ഇടുക്കി ആനയിറങ്ങൽ ഡാം (16.66), കുണ്ടള (19.22), പാലക്കാട് ചുള്ളിയാർ (18) എന്നിവിടങ്ങളിൽ സംഭരണശേഷിയുടെ ഇരുപത് ശതമാനത്തിൽ താഴെ മാത്രമെ ജലമെത്തിയിട്ടുള്ളു. ഇടുക്കിയിൽ 650.890 മില്യൻ ക്യുബിക് മീറ്റർ ജലമെത്തിയിട്ടുണ്ട്. ഈ മാസം ഒൻപതിന് 555.826 മി.ക്യുബിക് മീറ്റർ ജലമായിരുന്നു ഉണ്ടായിരുന്നത്.

ഒരാഴ്ച്ച കൊണ്ട് ഡാമിലെത്തിച്ചേർന്നത് 95.064 മി.ക്യുബിക് മീറ്റർ ജലമാണ്. അതായത് പീച്ചി ഡാമിൻ്റെ (94.95) മൊത്തം സംഭരണ ശേഷിയേക്കാളും കൂടുതലാണിത്. 1017.80 മി.ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഇടമലയാർ ഡാമിലും ഒരാഴ്ചകൊണ്ട് വർധിച്ചത് 86.017 എം.സി.എം ജലമാണ്. നിലവിൽ ഡാമിലുള്ളത് 436.820 മില്യൻ ക്യുബിക് മീറ്റർ ജലമാണ്.

Heavy rainfall has caused water levels to rise in several dams, with a red alert expected to be declared in four of them.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  4 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  4 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  4 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  4 days ago