HOME
DETAILS

കണ്ണൂരിൽ കനത്ത മഴ; കുവൈത്തിൽ നിന്നെത്തിയ വിമാനം കൊച്ചിയിലിറക്കി

  
July 18, 2024 | 6:25 AM

air india express kannur flight landed in kochi

കൊച്ചി: കണ്ണൂരിൽ കനത്ത മഴയെ തുടർന്ന് വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കണ്ണൂരിൽ ഇറക്കേണ്ട വിമാനം കൊച്ചിയിൽ ഇറക്കി. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. വിമാനം കൊച്ചിയിൽ ഇറക്കിയെങ്കിലും യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ വിമാനം കണ്ണൂരിലേക്ക് തിരിച്ചെത്തിക്കും. പക്ഷേ അത് എപ്പോഴാണെന്ന് ഇപ്പോൾ വ്യക്തമല്ല.   

കണ്ണൂരിൽ കനത്ത മഴയാണ് തുടരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടിന് പുറമെയാണ് കണ്ണൂരിലും റെഡ് അലർട്ട്. മറ്റു എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലിടത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴയിൽ കണ്ണൂർ അഞ്ചരക്കണ്ടിയിൽ മതിൽ ഇടിഞ്ഞുവീണു. മദ്രസ വിട്ട് വിദ്യാർഥികൾ നടന്നുവരുന്നതിനിടെയാണ് മതിൽ ഇടിഞ്ഞ് റോഡിലേക്ക് വീണത്. വിദ്യാർഥികൾ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ മതിലാണ് കനത്ത മഴയിൽ ഇടിഞ്ഞുവീണത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  15 days ago
No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  15 days ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  15 days ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  15 days ago
No Image

പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം

Kerala
  •  15 days ago
No Image

UAE Weather: കിഴക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില്‍ കുറവ്

uae
  •  15 days ago
No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  15 days ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  15 days ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  15 days ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  15 days ago