HOME
DETAILS

ബഷീർ ഫൈസി ദേശമംഗലത്തിന് ഡോ. എ. പി ജെ അബ്ദുൽ കലാം അവാർഡ് 

  
July 18, 2024 | 9:08 AM

basheerfaizy-dr.apj abdul kalam award-latest

മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൽ കലാമിന്റെ പേരിലുള്ള പുരസ്‌കാരം ബഷീർ ഫൈസി ദേശംഗലം അർഹനായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കവിത' കലാ സാംസ്കാരിക വേദിയാണ് അവർഡ് പ്രഖ്യാപിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലെ ക്രിയാത്മക ഇടപെടൽ,ആനുകാലിക വിഷയങ്ങളിലെ പ്രതികരണങ്ങൾ,
സാമൂഹ്യ നന്മക്കും ദേശീയോദ്ഗ്രഥനത്തിനും ഉതകുന്ന എഴുത്തുകൾ എന്നിവ മുൻ നിർത്തിയാണ് അവർഡിന് തിരഞ്ഞെടുത്തത്.

ഭാഷ ഇൻസ്റ്റിട്യൂട് മുൻ ഡയറക്റ്റർ ഡോ എം ആർ തമ്പാൻ സാഹിത്യ ചിന്തകനും ചിത്രകാരനുമായ 
ഡോ.എസ് ജിതേഷ് എന്നിവരും പുരസ്‌ക്കാരങ്ങൾക്ക് അർഹരായിട്ടുണ്ട്.

ജൂലൈ 23 നു തിരുവനന്തപുരം വൈ. എം. സി. എ. ബ്രിട്ടീഷ് ലൈബ്രറിഹാളിൽ നടക്കുന്ന സാംസ്‌കാരിക പരിപാടിയിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും 

മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ ശ്രീ.ഡി കെ മുരളി എം എൽ എ ,ശ്രീ.എം എം ഹസ്സൻ (മുൻ മന്ത്രി)
ശ്രീ.പന്ന്യൻ രവീന്ദ്രൻ(എക്സ് എം. പി ),ശ്രീ.ശബരീനാദ് (എക്സ് എം എൽ എ ),ശ്രീ.പന്തളം സുധാകരൻ (മുൻ മന്ത്രി)തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

തൃശൂർ ജില്ലയിലെ ദേശമംഗലം സ്വദേശിയായ ശ്രീ ബഷീർ ഫൈസിക്കു ചരിത്രത്തിൽ ബിരുദം, മത താരതമ്യ, സാംസ്കാരിക അധിനിവേശപഠനങ്ങളിൽ നിപുണത എന്നിവയുണ്ട്. 
 
വിവിധ ആനുകാലികങ്ങളിലായി അഞ്ഞൂറിലേറെ ലേഖനങ്ങൾ. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്, പ്രഭാഷകൻ, ചാനൽ ഡിബേറ്റർ. എന്നീ നിലയിലും ശ്രദ്ദേയനാണു ശ്രീ ഫൈസി.

കേരളത്തിലെ മത പണ്ഡിത സഭയായ 'സമസ്ത'യുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SKSSF തൃശൂർ ജില്ലാപ്രസിഡന്റ്, സ്റ്റേറ്റ് ട്രഷറർ, സ്റ്റേറ്റ് സീനിയർ വൈസ് പ്രസിഡന്റ്, 'മനീഷ'സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

നിലവിൽ സമസ്തത തൃശൂർ ജില്ല വർ. സെക്രട്ടറി,കോട്ടായി അൽ അമീൻ ഫാളില കോളേജ് പ്രിൻസിപ്പൽ, തിരുവത്ര ഗിൾഡ് സ്പെഷൽ സ്കൂ‌ൾ ചെയർമാൻ എന്നീചുമതലകൾ വഹിക്കുന്നു.

അംബേദ്കർ നാഷ്ണൽ അവാർഡ് 2012, മജ്‌ലിസുൽ ഫുർഖാൻ 'ദഅവാ' അവാർഡ് 2020, മസ്ക്കറ്റ് RJM കോട്ടുമല ഉസ്താദ് 'യുവ പ്രതിഭ' അവാർഡ് 2021, കൊല്ലം ഹംദാൻ ഫൗണ്ടേഷൻ 'ഇമാം ബൂസ്വൂരി മദ്ഹുറസൂൽ അവാർഡ് '2021, അബുദാബി NOWA അവാർഡ് തുടങ്ങിയ പുരസ്കാ രങ്ങൾക്കർഹനായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  4 days ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  4 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  4 days ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  4 days ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  4 days ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  4 days ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  4 days ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  4 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  4 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  4 days ago